ഗപ്പി വീണ്ടും വന്നാൽ കാണുമോ; പ്രേക്ഷകരോട് ടൊവിനോ

തിയേറ്റർ പ്രദർശനത്തിൽ വിജയിച്ചില്ലെങ്കിലും സിഡി റിലീസ് ചെയ്തപ്പോൾ ഗംഭീര വിജയമായിരുന്നു ഗപ്പി. അണിയറ പ്രവർത്തകരെയെല്ലാം അത്ഭുതപ്പെടുത്തിയ വിജയത്തിനും പ്രേക്ഷകരുടെ അഭിപ്രായങ്ങൾക്കും ഒടുവിൽ, ചിത്രം വീണ്ടും തിയേറ്ററിലെത്തിയാൽ കാണുമോ എന്ന ചോദ്യവുമായാണ് ടൊവിനോ എത്തിയിരിക്കുന്നത്.
പ്രൊഡ്യൂസർ ചോദിക്കാൻ പറഞ്ഞിട്ട് ചോദിക്കുവാ, പറഞ്ഞത് ആത്മാർത്ഥമായി ട്ടാണോ എന്നാണ് ടൊവിനോ ഫേസ്ബുക്കിലൂടെ ചോദിക്കുന്നത്. തിയേറ്ററിൽ ആസ്വദിക്കാൻ പോന്ന ക്വാളിറ്റിയിൽ ഒരുക്കിയ സിനിമ ഭൂരിപക്ഷം ആളുകളും മൊബൈലിലും ലാപ്‌ടോപ്പിലും മാത്രം കാണുന്നതാണ് ഈ ചോദ്യത്തിന് പിന്നിലെന്നും അദ്ദേഹം പറയുന്നു.
പോസ്റ്റിന്റെ പൂർണ്ണ രൂപം
പ്രൊഡ്യൂസർ ചോദിക്കാൻ പറഞ്ഞതുകൊണ്ട് ചോദിക്കുവാ, ഗപ്പി തിയേറ്ററിൽ നിന്ന് കാണാൻ പറ്റാഞ്ഞത് നഷ്ടമായിപ്പോയി എന്ന് ഒരു പാട് പേർ പറഞ്ഞിരുന്നു. അതൊക്കെ ശരിക്കും ആത്മാർത്ഥമായി പറഞ്ഞതാണോ?
എങ്കിൽ പടം റീ റിലീസ് ചെയ്യട്ടെ?
നിങ്ങളൊക്കെ പോയി കാണുവോ?
തിയേറ്ററിൽ ആസ്വദിക്കാൻ പോന്ന ക്വാളിറ്റിയിൽ ഒരുക്കിയ സിനിമ ലാപ് ടോപ്പിലും മൊബൈലിലും മാത്രം ഭൂരിപക്ഷം ആളുകൾ കാണുന്നതാണ് ഈ ചോദ്യം ചോദിക്കാൻ കാരണം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here