സമാധാനത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചു

സമാധാനത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചു. കൊളംബിയൻ പ്രസിഡൻറ് ജുവാൻ മാനുവൽ സാൻറോസിനാണമ ഇത്തവണത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം. രാജ്യത്തെ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതിന് നേതൃത്വം നൽകിയതിനാണ് പുരസ്‌കാരം.

52 വർഷം നീണ്ട ആഭ്യന്തര യുദ്ധത്തിന് അന്ത്യം കുറിക്കാൻ ജുവാൻ മാനുവൽ സാൻറോസിൻറെ നേതൃത്വത്തിൽ നടന്ന ചർച്ചയിലൂടെ കഴിഞ്ഞു എന്നതാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുക്കാൻ കാരണം.

2016 ആഗസ്റ്റ് 26നാണ് കൊളംബിയയിൽ സർക്കാറും മാർക്‌സിസ്റ്റ് വിമതരായ റവലൂഷനറി ആംഡ് ഫോഴ്‌സും (ഫാർക്) തമ്മിലുള്ള ചരിത്രപരമായ സമാധാന കരാറിൽ ഒപ്പുവെച്ചത്.

Nobel Peace prize

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top