എക്‌സൽ 2016 ന് തുടക്കമായി

excel 2016

ഗവൺമെന്റ് മോഡൽ എഞ്ചിനിയറിങ്ങ് കോളേജ് ഫെസ്റ്റിന് തുടക്കമായി. വർഷങ്ങളായി നടത്തി വരുന്ന ‘എക്‌സൽ’ എന്ന ഫെസ്റ്റിന്റെ 17 ആം എഡിഷനാണ് ഒക്ടോബർ ആദ്യവാരം മുതൽ ആരംഭിച്ച ‘എക്‌സൽ 2016’.

ടെക്‌നിക്കൽ ഇവന്റ്‌സിനൊപ്പം, സാമൂഹിക-സാംസ്‌കാരിക വിഷയങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന നോൺ-ടെക്‌നിക്കൽ ഇവന്റ്‌സും എക്‌സലിൽ ഒരുക്കിയിട്ടുണ്ട്. രാഷ്ട്രീയ-സാംസ്‌കാരിക-മാധ്യമ രംഗങ്ങളിൽ നിന്നുമുള്ള പ്രമുഖർ പങ്കെടുക്കുന്ന ചർച്ചകൾ, ലെക്ച്ചറുകൾ, വർക്ക്‌ഷോപ്പ്, കോൺഫെറൻസ്, എക്‌സിബിഷൻ എന്നിങ്ങനെ വിപുലമായി പരിപാടികളാണ് കോളേജ് അധികൃതരുടെ പിന്തുണയോടെ കുട്ടികൾ സംഘടിപ്പിച്ചിരിക്കുന്നത്.

‘ഐബെറ്റോ 2016’….

ഇന്നോവേഷൻസ് ഫോർ ബെറ്റർ ടുമോറോ എന്നതിന്റെ ഹ്രസ്വരൂപമാണ് ‘ഐബെറ്റോ’. സമൂഹത്തിന്റെ ഉന്നമനവും, ജനജീവിതം ലഘൂകരിക്കാനും ലക്ഷ്യം വെച്ച് കൊണ്ടുള്ള കണ്ടുപിടുത്തങ്ങളാണ് ഈ സെഗ്മെന്റിൽ അവതരിപ്പിക്കുക.

ഇഷ്യൂ…

സംസാര സ്വാതന്ത്ര്യം അഥവാ ‘ഫ്രീഡം ഓഫ് സ്പീച്ച് ആന്റ് എക്‌സ്‌പ്രെഷൻ’ എന്ന വിഷയമാണ് ഡിബേറ്റ് വിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത്. കേരളാ പ്രസ്സ് അക്കാദമി മുൻ ചെയർമാൻ എൻ.പി.രാജേന്ദ്രൻ., പ്രമുഖ മാധ്യമ പ്രവർത്തകൻ പി.രാജൻ, മുൻ റോ (റിസേർച്ച് ആന്റ് അനലിസ്റ്റ് വിങ്ങ്) ചീഫ് പി.കെ.ഹോമിസ് തരകൻ, മുൻ നിയമസഭാംഗം ഡോ.സെബാസ്റ്റിൻ പോൾ, ഫാഷൻ കോറിയോഗ്രാഫർ സുനിൽ മോനോൻ എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുക.

ഫ്‌ളവേഴ്‌സ് ടിവിയും 24 ന്യൂസും ആണ് ഓൺലൈൻ മീഡിയ പാർട്ട്‌നേഴ്‌സ്.

govt model technical college

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top