” നിങ്ങൾ ഈ ചോദ്യം മമ്മൂട്ടിയോട് ചോദിക്കുമോ ? “

twentyfournews-rima-kallingal

പാർച്ച്ഡ് ചിത്രത്തിലെ രംഗങ്ങളിൽ അഭിനയിച്ചതിന് ആരോപണം നേരിട്ടുകൊണ്ടിരിക്കുന്ന രാധികാ ആപ്‌തേയ്ക്ക് പിന്തുണയുമായി റിമാ കല്ലിങ്ങൽ.പാർച്ച്ഡ് എന്ന ചിത്ത്രതിലെ നഗ്നരംഗവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകന് ചുട്ടമറുപടി നൽകിയതിലാണ് റിമയുടെ പ്രതികരണം.

തോപ്പിൽ ജോപ്പന്റെ പ്രമോഷന് വരുന്ന മമ്മൂട്ടിയോട് ഇത്തരം ചോദ്യങ്ങൾ ചോദിക്കുമോ എന്നാണ് റിമയുടെ ഫേസ്ബുക്ക് പോസ്റ്റ്. നടിമാർ മാത്രം ഇത്തരം വിഢ്ഢി ചോദ്യങ്ങൾ നേരിടേണ്ടിവരുന്നത് ആശ്ചര്യപ്പെടുത്തുന്നുവെന്ന് പറഞ്ഞാണ് റിമ പോസ്റ്റ് ആരംഭിക്കുന്നത്.

ഋതു എന്ന ചിത്രത്തിന് ശേഷം ഒരു ടെലിവിഷൻ പരിപാടിയിൽ തനിക്ക് നേരിട്ട അനുഭവവും റിമ പറയുന്നു. ഋതുവിലെ മദ്യപിക്കുന്ന സീനിന് പ്രത്യേക പരിശീലനം ലഭിച്ചോ എന്നായിരുന്നു ചോദ്യമെന്നും റിമ.

മമ്മൂക്കയോട് നിങ്ങൾ ഒരിക്കലും ഇത്തരം ചോദ്യങ്ങൾ ചോദിക്കില്ലെന്ന് ഉറപ്പാണെന്നും റിമ ഫേസ്ബുക്കിൽ കുറിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top