Advertisement

ഏത് വെല്ലുവിളി നേരിടാനും വ്യോമസേന സജ്ജം; അരൂപ് രാഹ

October 8, 2016
7 minutes Read
arup-raha

ഏത് വെല്ലുവിളി നേരിടാനും ഇന്ത്യൻ വ്യോമസേന തയ്യാറെന്ന് എയർചീഫ് മാർഷൽ അരൂപ് റാഹ. 84ആം വ്യോമസേനാ ദിനത്തിലാണ് അരൂപ് റാഹ വ്യോമ സേനയുടെ ശക്തി വ്യക്തമാക്കിയത്.

പാക്കിസ്ഥാനുമായുള്ള ഇന്ത്യൻ ബന്ധം വഷളാവുകയും അതിർത്തിയിൽ അതിക്രമം തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അരൂപ് രാഹയുടെ സന്ദേശം. 1932 ഒക്ടോബർ എട്ടിന് ഔദ്യോഗികമായി സ്ഥാപിതമായ വ്യോമസേനയുടെ 84ആം
വർഷികാഘോഷമാണ് ഇന്ന്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സൈന്യത്തിന്റെ തലവനായ രാഷ്ട്രപതി പ്രണബ് മുഖർജിയും വ്യോമസേനക്ക് അഭിനന്ദനം അർപ്പിച്ചു. എല്ലാ വ്യോമസേനാ യോദ്ധാക്കൾക്കും കുടുംബത്തിനും പ്രണാമമെന്നാണ് പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയച്ചത്.

ഇന്ത്യൻ ആകാശത്തെ പ്രതിരോധിക്കുന്നതിലും സംരക്ഷിക്കുന്നതിലും 8 പതിറ്റാണ്ടിലെ പ്രവർത്തനം കൊണ്ട് വ്യോമസേന കരുത്തുറ്റതായി മാറിയെന്നും ദുരന്തനിവാരണത്തിലടക്കം മാനുഷിക പ്രവർത്തനങ്ങളിൽ മുന്നിൽ നിന്നു നയിച്ചുവെന്നും രാഷ്ട്രപതി പ്രണബ് മുഖർജി ട്വീറ്റിൽ കുറിച്ചു. ഫെയ്‌സ്ബുക്കിൽ വ്യോമസേനയുടെ ഔദ്യോഗിക പേജിനും 84ആം വാർഷിദിനത്തിൽ തുടക്കം കുറിച്ചു.

Indian Air Force Ready To Take Up Any Challenge, Says Chief Arup Raha.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top