ബേഫികർ ട്രെയിലർ എത്തി

ആദിത്യ ചോപ്ര സംവിധാനം ചെയ്ത ‘ബേഫിക്കർ’ എന്ന ചിത്രത്തിന്റെ ട്രെയിലർ ഇറങ്ങി. രൺവീർ സിങ്ങ് വാണി കപൂർ എന്നിവർ കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ഈ ചിത്രം, പരിമിതകളോ ബന്ധനങ്ങളോ ഇല്ലാത്ത പ്രണയത്തിന്റെ കഥ പറയുന്നു.

മിക്ക പ്രണയ സിനിമകളുടെയും ട്രെയിലർ സന്തോഷത്തിൽ തുടങ്ങി സങ്കടത്തിൽ അവസാനിക്കുന്നതാണ്. എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്ഥമായി കരച്ചിലോ, മറ്റ് സമ്മർദ്ദങ്ങളൊന്നും ട്രെയിലർ കാണിക്കുന്നില്ല. എന്നാലും യഷ് രാജ് സിനിമകളിൽ പ്രതീക്ഷിക്കാവുന്ന ഓവർ-സെന്റിമെന്റൽ ക്ലൈമാക്‌സ് ഇതിലും പ്രതീക്ഷിക്കാം.

രൺവീർ സിങ്ങും വാണി കപൂറും തമ്മിലുള്ള കെമിസ്ട്രിയും ഇതിനോടകം തന്നെ ബിടൗണിൽ ചർച്ചയാണ്. ഡിസംബർ 19 ന് ചിത്രം തിയേറ്ററുകളിൽ എത്തും.

befikar, trailer, ranveer singh, vani kapoor

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top