ജോലിക്ക് കയറണോ ?? ആദ്യം മുതലാളിക്ക് ഉമ്മ കൊടുക്കണം !!

chinese-company

ഓഫീസുകളിലും, കമ്പനികളിലുമെല്ലാം ബോസിനെ കണ്ടാൽ വിഷ് ചെയ്തിട്ടാണ് നാം ജോലിക്ക് കയറുന്നത്. എന്നാൽ ഈ ചൈനീസ് കമ്പനിയിൽ രാവിലെ വന്നാൽ വിഷ് ചെയ്യുന്ന രീതി അൽപ്പം വ്യത്യസ്തമാണ്.

രാവിലെ വരുന്നു….സ്ത്രീ ജീവനക്കാരെല്ലാം നിര നിരയായി നിൽക്കുന്നു….കമ്പനിയുടെ ബോസ് വരുന്നു…അവരെയെല്ലാം ചുംബിക്കുന്നു….എല്ലാവരും അവരവരുടെ ജോലിയിലേക്ക് മടങ്ങുന്നു….!!

ബെയ്ജിങ്ങ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഹോം ബ്രൂവെറി മെഷീൻ വിൽക്കുന്ന ബെയ്ജിങ്ങിലെ ടൊങ്ങ്‌സോയിലെ കനിയിലാണ് ഈ വിചിത്ര രീതി.

kissing-boss

ജോലി തുടങ്ങുന്നതിന് മുമ്പ് കമ്പനി ഉടമയെ ചുംബിക്കുക എന്നത് ഈ കമ്പനിയുടെ
നിയമമാണ്.  ഇതിന് വിസമ്മതിച്ച രണ്ട് സ്ത്രീ ജീവനക്കാരെ കമ്പനി പുറത്താക്കിയിട്ടുണ്ട്.

തന്റെ ജീവനക്കാരുമായി ‘സൗഹൃദം’ സൃഷ്ടിക്കാനാണ് ഈ നിയമം നടപ്പാക്കിയതെന്ന് ‘ചടങ്ങിന് ‘ തുടക്കം കുറിച്ച കമ്പനി ഉടമ പറയുന്നു.

സ്ത്രീ ജീവനക്കാർ കമ്പനി ഉടമയെ ചുംബിക്കുന്ന വീഡിയോ പുറത്തായതോടെ സംഭവം സമൂഹ മാധ്യമങ്ങളിൽ വൻ ചർച്ചയായിരിക്കുകയാണ്.

chinese company, demans women workers to kiss, before doing job

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top