സാംസങ്ങ് ഗാലക്സി നോട്ട് 7 കയ്യിൽ ഉണ്ടോ ?? എങ്കിൽ എത്രയും പെട്ടെന്ന് സ്വിച്ച് ഓഫ് ആക്കികൊള്ളു !!

സാംസങ്ങ് ഗാലക്സി നോട്ട് 7 എത്രയും പെട്ടെന്ന് സ്വിച്ച് ഓഫ് ആക്കണമെന്ന് ഉപഭോക്താക്കളോട് സാംസങ്ങ് കമ്പനിയുടെ അഭ്യർത്ഥന. സാംസങ്ങിന്റെ ഗാലക്സി നോട്ട് 7 അകാരണമായി പൊട്ടിതെറിക്കുന്ന വാർത്തകൾ പ്രചരിച്ചതോടെയാണ് ഇത്തരത്തിലൊരു നിർദ്ദേശവുമായി കമ്പനി രംഗത്തെത്തിയിരിക്കുന്നത്.
ഇത് വരെ വിറ്റഴിഞ്ഞ 2.5 മില്ല്യൺ ഫോണുകൾ കഴിഞ്ഞ മാസം സാംസങ്ങ് കമ്പനി തിരിച്ച് വിളിച്ചിരുന്നു. പകരം നൽകിയ ഫോണുകൾ സുരക്ഷിതമാണെന്ന് കമ്പനി ഉറപ്പ് നൽകിയിരുന്നുവെങ്കിലും ഇതും പൊട്ടിതെറിക്കുകയായിരുന്നു.
സാംസങ്ങ് നോട്ട് 7 ൽ നിന്നും പുക വമിച്ചത് മൂലം നേരത്തെ ഒരു യു.എസ് ഡൊമസ്റ്റിക് വിമാനത്തിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു.
ഉപഭോക്താക്കളുടെ സുരക്ഷ കണക്കിലെടുത്ത് ഫോണിന്റെ വിൽപ്പന കമ്പനി താൽകാലികമായി നിർത്തിവെച്ചിരിക്കുകയാണെന്നും സാംസങ്ങ് കമ്പനിയുടെ വാക്താവ് മാധ്യമങ്ങളോട് പറഞ്ഞു.
samsung galaxy note 7