മോണിക്ക ഗുർഥേയെ കൊലപ്പെടുത്തിയത് സെക്യൂരിറ്റി ജീവനക്കാരന്.; ഞെട്ടിക്കുന്ന സത്യങ്ങള്‍ പുറത്ത്

പ്രശസ്ത പെർഫ്യൂമറായ മോണിക്ക ഗുർഥേയുടെ മരണത്തിന് പിന്നിലെ ദുരൂഹത പുറത്ത് വിട്ടത് ഗോവ പോലീസാണ്. പഞ്ചാബിലെ ഭടിൻഡാ സ്വദേശിയായ രാജ്കുമാർ സിംഗാണ് (21) മോണിക്കയെ കൊന്നത്. മോണിക്ക താമസിച്ചിരുന്ന ഫഌറ്റ് സമുച്ചയത്തിലെ മുൻ ഗാർഡ് ആയിരുന്നു കൊലയാളി രാജ്കുമാർ.
മോണിക്കയുടേയും, ഫഌറ്റിലെ മറ്റ് താമസക്കാരുടേയും പരാതിയെ തുടർന്ന് ജോലി നഷ്ടപ്പെട്ട രാജ്കുമാറിന് ഉണ്ടായ വൈരാഗ്യമാണ് മോണിക്കയുടെ കൊലപാതകത്തിൽ കലാശിച്ചത്.
മരണം നടക്കുന്നതിന് രണ്ട് ദിവസം മുമ്പേ രാജ്കുമാർ മോണിക്ക താമസിച്ചിരുന്ന ഫഌറ്റിന്റെ ടെറസിൽ ഒളിച്ച് താമസിച്ചു. പിന്നീട് കൊലപാതകം നടന്ന അന്ന് ഫഌറ്റിൽ അതിക്രമിച്ച് കയറിയ ഇയാൾ കത്തിമുനയിൽ നിറുത്തിയാണ് പീഡിപ്പിച്ചതും ശേഷം തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊന്നതും.
കൃത്യം നടത്തിന് ശേഷം മോണിക്കയുടെ എ.ടി.എം കാർഡും, പണവും ഇയാൾ മോഷ്ടിച്ചിരുന്നു. പലസ്ഥലങ്ങളിൽ നിന്നായി മോണിക്കയുടെ എ.ടി.എം കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചതാണ് കൊലയാളിയെ പിടികൂടാൻ പോലീസിന് സഹായകമായത്.
ബെംഗലൂരുവിലെ ഒരു ഹോട്ടലിൽ നിന്നും ഒക്ടോബർ 8 ന് പിടികൂടിയ ഇയാളെ ചൊവ്വാഴ്ച്ചയാണ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. കോടതി ഏഴ് ദിവസത്തേക്ക് രാജ്കുമാറിനെ റിമാൻഡ് ചെയ്തു.
പ്രശസ്ത ഫോട്ടോഗ്രാഫറും ഇന്ത്യയിലെ വില കൂടിയ പെർഫ്യൂമറുമായ മോണിക്ക ഗുർഥേയെ ഒക്ടോബർ 7 ന് ആണ് ഗോവയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
monica gurde, murder, perfumer