അതെ ആഷിക്ക്, ഇത് അത്ര പന്തിയല്ല

രണ്ടാം ക്ലാസിലെ കുട്ടിയുടെ ടെക്സ്റ്റ് ബുക്കില്‍ പഠിക്കാനുള്ള കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന് ആഷിക്ക് അബു.. പീസ് ഫൗണ്ടേഷന്റെ കീഴിലെ സിലബസിലെ രണ്ടാം ക്ലാസിലെ ടെക്സ്റ്റ് ബുക്കിലാണ് ഇത്. ടെക്സ്റ്റ് ബുക്കിന്റെ പേജിന്റെ ഫോട്ടോ സഹിതമാണ് ആഷിക്കിന്റെ പോസ്റ്റ്. മുസ്ലിം മതത്തിലേക്ക് മാറുന്ന ഒരു കുട്ടിയ്ക്ക് നിങ്ങള്‍ നല്കുന്ന ഉപേദേശം ഏതെന്ന രീതിയിലാണ് ടെക്സ്റ്റ് ബുക്കിലെ ചോദ്യം. ഐഎസ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് വിവാദത്തിലായ സ്ക്കൂളാണ് പീസ് ഇന്റര്‍നാഷണല്‍. ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനാണ് സ്ക്കൂളിലെ സിലബസ് തയ്യാറാക്കിയത്.
അമ്മയും അച്ഛനും മുസ്ലിംഅല്ലാത്തതിനാല് വീട് വിട്ട് ഇറങ്ങണം, ഹലാല്‍ ചിക്കന്‍ കഴിക്കണം, ശഹദ പഠിക്കണം, കുരിശ് മാല മാറ്റണം, പേര് മാറ്റണം എന്നിങ്ങനെയാണ് ഓപ്ഷന് കൊടുത്തിരിക്കുന്നത്.
ഈ നിര്‍ദേശങ്ങള്‍ ഓര്‍ഡറില്‍ എഴുതിയ ശേഷം, ഇതിന്റെ കാരണം വിവരിക്കണം എന്നും ടെക്സ്റ്റ് ബുക്കിലുണ്ട്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here