സിപിഎം നിര്‍ണ്ണായക സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്

നിയമനവിവാദത്തിന്റെ കുരുക്കില്‍ ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്. ഇ.പി ജയരാജനെതിരായ ത്വരിത പരിശോധന നടത്താനുള്ള വിജിലന്‍സ് തീരുമാനം ഇന്ന് പ്രഖ്യാപിക്കാനിരിക്കുന്നതും, ജയരാജന്റെ രാജി സന്നദ്ധതയുമെല്ലാം ഇന്ന് 9.30 ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് നിര്‍ണ്ണായകമാക്കും.
വകുപ്പുമാറ്റമെന്ന നിര്‍ദേശം പരിഗണിച്ചിരുന്നെങ്കിലും വിജിലന്‍സ് അന്വേഷണം നേരിടുന്നയാള്‍ മന്ത്രിസ്ഥാനത്ത് തുടരുന്നത് അനുചിതമാണെന്ന നിലപാടാണ് നേതൃത്വത്തില്‍ ഉള്ളത്. ജയരാജനെയും വ്യവസായ സെക്രട്ടറി പോള്‍ ആന്റണി, ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് എന്നിവരെയും കക്ഷികളാക്കി സമര്‍പ്പിക്കപ്പെട്ട സ്വകാര്യ ഹര്‍ജി പ്രത്യേക വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും
cpm, state Secretariat
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News