ദളിതർക്ക് നൽകാനുള്ള ഭൂമി വിട്ട് നൽകണം; ജിഗ്നേഷ് മെവാനി

jignesh-mevani

കേരളത്തിൽ ദളിതർക്ക് നൽകാനുള്ള ഭൂമി അവർക്ക് വിട്ട് നൽകണമെന്ന് ഗുജറാത്ത്‌
ദളിത് സമരനായകൻ ജിഗ്നേഷ് മെവാനി. തൃശ്ശൂർ തെക്കേഗോപുരനടയിൽ ദളിത് ജനാധിപത്യ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിന് തയ്യാറായില്ലെങ്കിൽ സെക്രട്ടേറിയേറ്റ് സെക്രട്ടേറിയേറ്റ് പടിക്കൽ സമരത്തിന്റെ മുൻനിരയിൽ താനുമുണ്ടാകുമെന്നും ജിഗ്നേഷ് മെവാനി പറഞ്ഞു.

ഗുജറാത്തിൽ ഭൂസമരത്തിനൊപ്പം നിന്ന സി.പി.എം കേരളത്തിൽ ദളിതർക്ക് നൽകാനുള്ള അഞ്ചുലക്ഷം ഏക്കർ ഭൂമി നൽകണം. അതിന് തയ്യാറായില്ലെങ്കിൽ സെക്രട്ടേറിയറ്റ് പടിക്കൽ ദളിതർ നടത്തുന്ന സമരത്തിന്റെ മുൻനിരയിൽ ഞാനും ഉണ്ടാകും

–  ജിഗ്നേഷ് മെവാനി

കേന്ദ്രസർക്കാറിനെതിരെ ദലിത്, ആദിവാസി, മുസ്ലിം പോരാട്ടം അനിവാര്യമാണ്. ഗുജറാത്തിൽ തുടങ്ങിയ ഭൂസമരം മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ബിഹാർ തുടങ്ങി കേരളത്തിൽ അടക്കം വ്യാപിപ്പിച്ച് ദേശീയതലത്തിൽ അടിസ്ഥാനവർഗങ്ങൾ ഒറ്റക്കെട്ടാകേണ്ട സാഹചര്യമാണ് നിലവിൽ കേരളത്തിലുള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top