ഐഎസ് ബന്ധം; പിടിയിലായ മലയാളി യുവാക്കൾ സന്ദേശം അയച്ചിരുന്നത് ടുടാനോട വഴി

ഐഎസ് ബന്ധത്തിന്റെ പേരിൽ കണ്ണൂരിൽനിന്ന് പിടിയിലായ യുവാക്കൾ ഇ-മെയിൽ സന്ദേശം അയച്ചിരുന്നത് ടുടാനോട വഴിയെന്ന് ദേശീയ രഹസ്യാന്വേഷണ ഏജൻസി.
ടെലഗ്രാം ചാറ്റുപോലെ എൻക്രിപ്റ്റഡ് ആയി സന്ദേശം അയക്കാമെന്നതാണ് രഹസ്യ സന്ദേശമയക്കുന്നവർ ഇതിനെ ആശ്രയിക്കാൻ കാരണം. ഈ സന്ദേശങ്ങൾസെർവറിൽ സൂക്ഷിക്കപ്പെടുന്നില്ല. ഇവരുടെ സംഘത്തിലെ മൻസീദ് ഫിലിപ്പീൻസിൽനിന്നുള്ള വ്യാജ സിംകാർഡുകൾ ഉപയോഗിച്ചാണ് സന്ദേശങ്ങൾ അയച്ചതെന്നും സുരക്ഷാ ഏജൻസി കണ്ടെത്തിയിട്ടുണ്ട്.
ജർമനി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇമെയിൽ സേവനദാതാക്കളാണ് ടുടനോട ഡോട്ട് കോം. സ്വതന്ത്ര സോഫ്‌റ്റ്വെയറിലാണ് ഇത് പ്രവർത്തിക്കുന്നത്. എന്റ് ടു എന്റ് എൻക്രിപ്റ്റഡാണ് ഇതിലെ സന്ദേശങ്ങൾ. അയക്കുന്ന ഉപകരണത്തിലും ലഭിക്കുന്ന ഉപകരണത്തിലും മാത്രമേ ഈ സന്ദേശം വായിക്കാൻ സാധിക്കുകയുള്ളൂ എന്നതാണ് ഇതിന്റെ പ്രത്യേകത.
ISIS, Tutanota, Kerala, Kannur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here