Advertisement

ഇന്റർനെറ്റിൽ കാവ്യയെ തിരഞ്ഞാൽ പണികിട്ടും

October 16, 2016
1 minute Read
kavyamadhavan kavya madhavan interrogation

ഇന്റർനെറ്റിൽ താരങ്ങളെ തിരയുമ്പോൾ ഇനി ശ്രദ്ധിക്കണം. താരങ്ങളെ തിരഞ്ഞെത്തുമ്പോൾ കൂടെ പോരുന്നത് വൈറസുകളായിരിക്കും. ഇന്റൽ കോർപ്പറേഷന്റെ കംപ്യൂട്ടർ സുരക്ഷാ വിഭാഗമായ മകാഫിയുടെ സർവ്വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

വൈറസ്, മാൽവെയർ ആക്രമണം ഏറ്റവും കൂടുതൽ ലഭിക്കുക കാവ്യമാധവനെ തിരഞ്ഞെത്തുന്നവർക്കായിരിക്കുമെന്നാണ് സർവ്വേ പറയുന്നത്. കഴിഞ്ഞ വർഷം ആദ്യസ്ഥാനത്തുണ്ടായിരുന്ന ജയസൂര്യയെ പിന്തള്ളിയാണ് കാവ്യമാധവൻ ഒന്നാമതെത്തിയത്. നിവിൻപോളി മൂന്നാമതും മഞ്ജുവാര്യർ നാലാം സ്ഥാനത്തും നയൻതാരയും പാർവ്വതിയും അഞ്ചാംസ്ഥാനമത്തുമുണ്ട്. ആദ്യമായാണ് പാർവ്വതി പട്ടികയിൽ ഇടംനേടുന്നത്.

ഇന്റർനെറ്റിൽ താരങ്ങളുടെ വിശേഷങ്ങൾ, അവാർഡ് ഷോകൾ, സിനിമാ വിശേഷങ്ങൾ എന്നിവ അറിയാൻ ഇന്റർനെറ്റ് ബ്രൈസ് ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. ഒപ്പം ഹാക്കർമാരുടെ സ്വാധീനവും. ഇതുവഴി ആരാധകരുടെ പാസ്‌വേഡുകളും വ്യക്തിഗത വിവരങ്ങളും ഇവർ ചോർത്തുന്നു.

Internet, Hacking, Malware, Virus, Actors, Kavya Madhavan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top