നടി മീനാഗണേഷിന്റെ ഭർതൃസഹോദരി മരിച്ചനിലയിൽ

സിനിമാ നടി മീനാഗണേഷിന്റെ ഭർതൃസഹോദരിയെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നാടകനടൻ അന്തരിച്ച എ എൻ ഗണേഷിന്റെ സഹോദരി ശാരദയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. 80 വയസ്സായിരുന്നു.

മീനാ ഗണേഷിന്റെ വീട്ടിൽനിന്ന് മുക്കാൽ കിലോമീറ്റർ അകലെയുള്ള ഷൊർണൂർ ചുടുവാലത്തൂർ ക്ഷേത്ര കുളത്തിലാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്. മീനാ ഗണേഷിനൊപ്പമായിരുന്നു ശരദയുടെ താമസം.

Photo: പ്രതീകാത്മക ചിത്രം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top