20,000 രൂപ ബഡ്ജറ്റിൽ ഒതുങ്ങുന്ന 4 ഫോണുകൾ !!

xiaomi-mi5-sim

ഫോണുകളുടെ കാര്യത്തിൽ രാജാവ് ആപ്പിൾ തന്നെ. രണ്ടാം സ്ഥാനം വേണമെങ്കിൽ വിൻഡോസിനോ സാംസങ്ങിനോ നൽകാം. എന്നിരുന്നാലും സാധാരണക്കാർക്ക് പ്രിയം ബഡ്ജറ്റ് ഫോണുകളോട് തന്നെയാണ്.

ഈ അടുത്തിടെ പുറത്തിറങ്ങിയ ഐഫോൺ 7 ഉം, ഗാലക്‌സി എസ്7 ഉം ഒന്നും സാധാരണക്കാരന്റെ കീശയ്ക്ക് താങ്ങാൻ കഴിയില്ല. മിക്കവരും ഒരു ഫോൺ വാങ്ങാൻ ഇടുന്ന ബഡ്ജറ്റ് 20,000 ആണ്.

20,000 രൂപയുടെ ബഡ്ജറ്റിൽ വാങ്ങാൻ പറ്റിയ ഫോൺ ലെനോവോ ഇസഡ് 2 പ്ലസ്സാണെന്ന് ധരിച്ചിരിക്കുന്നവരാണ് പലരും. എന്നാൽ ഇതിലും മെച്ചപ്പെട്ട ഫീച്ചേഴ്‌സുള്ള നിരവധി ഫോണുകൾ ഉണ്ടെന്ന് ഗാഡ്ജറ്റ് ഗുരുമാർ അവകാശപ്പെടുന്നു.

20,000 രൂപയുടെ ബഡ്ജറ്റിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും നല്ല 4 ഫോണുകൾ ഇവയാണ്.

ഷാവോമി എം.ഐ 5

xiaomi-mi5-sim

19,999 ആണ് ഈ ഫോണിന്റെ വില. സ്‌റ്റൈലിന്റെ കാര്യത്തിലും ഹാർഡ്‌വെയറിന്റെ കാര്യത്തിലും ഷാവോമി എം.ഐ 5 നെ തോൽപ്പിക്കാനാവില്ല. ആൻഡ്രോയിഡ് വേർഷൻ 6.0 (മാർഷ്‌മെല്ലോ) ആണ് ഈ ഫോണിന്റെ പ്ലാറ്റ്‌ഫോം. 3 ജിബി റാം, 16 എം.പി ക്യാമറ, ഫിംഗർ പ്രിന്റ് സെക്യൂരിറ്റി സിസ്റ്റം എന്നിവ ഷാവോമി എം.ഐ 5 ന്റെ പ്രത്യേകതയാണ്.

മോട്ടോ ജി 4 പ്ലസ്

moto g 4 plus

സ്മൂത്ത് പെർഫോമൻസിന് പേര് കേട്ടതാണ് മോട്ടോ ജി ഫോണുകൾ. 32 ജിബിയുടെ ഫോണിന് 14,999 രൂപയും, 16ജിബിയുടേതിന് 13,999 രൂപയുമാണ് വില. ഇതിന്റെ മികച്ച ഫിംഗർ പ്രിന്റ് സ്‌കാനറിനും, മികച്ച സ്‌ക്രീനും, ക്യാമറ ഫെസിലിറ്റിക്കും പകരം വയ്ക്കാൻ മറ്റൊരു ഫോണും ഇല്ല.

ലെനോവോ വൈബ് എക്‌സ് 3

lenovo-smartphone-vibe-x3-main

ഓഡിയോ പ്ലേബാക്കാണ് ലെനോവോ വൈബ് എക്‌സ് 3 യെ മറ്റ് ഫോണുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. 19,999 രൂപയാണ് ഇവയുടെ വില.

അസ്യൂസ് സെൻ ഫോൺ 3

asus-zenfone-3-deluxe-official-photo

‘ഓവർപ്രൈസ്ഡ്’ ഫോണുകളുടെ ഗണത്തിൽ പെടുത്താൻ കഴിയിുന്നതാണ് അസ്യൂസ് സെൻ ഫോൺ 3. 21,899 ആണ് ഇവയുടെ വില. ക്യാമറയാണ് ഈ ഫോണുകളെ പ്രിയങ്കരനാക്കുന്നത്. 16 എംപി ബാക്ക് ക്യാമറ കൂടാതെ, ജിയോ ടാഗിങ്ങ്, ടച്ച് ഫോക്കസ്, ഫെയ്‌സ് ഡിറ്റെക്ഷൻ, 8 എം.പി ഫ്രണ്ട് ക്യാമറ എന്നിവയാണ് അസ്യൂസ് സെൻ ഫോൺ 3യുടെ സവിശേഷതകൾ.

budget phones, phones within 20,000

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top