മ്യാൻമാർ ഇന്ത്യയുമായി മികച്ച ബന്ധം ആഗ്രഹിക്കുന്നു; സൂചി

sukii

മ്യാൻമാർ ഇന്ത്യയുമായി മികച്ച ബന്ധം ആഗ്രഹിക്കുന്നുവെന്ന് മ്യാൻമാർ വിദേശ കാര്യ മന്ത്രിയും ജനാധിപത്യ നേതാവുമായ ഓങ് സാങ് സൂചി. ഈ സൗഹൃദം ഏത് സാഹചര്യത്തിലും തുടരുമെന്ന് വിശ്വസിക്കുന്നതായും ഇന്ത്യാ സന്ദർശനത്തിൽ ഏറെ സന്തോഷമുണ്ടെന്നു ംസൂചി പറഞ്ഞു.

ഗോവയിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാനും മൂന്ന് ദിവസത്തെ സന്ദർശത്തിനുമായാണ് സൂചി ഇന്ത്യയിലെത്തിയത്.

sukiiരാജ്ഘട്ട് സന്ദർശിച്ച സൂചി ഗാന്ധിസമാധിയിൽ പുഷ്പ ചക്രം അർപ്പിച്ചു. ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി സൂചി കൂടിക്കാഴ്ച നടത്തും.

അതിർത്തി സംരക്ഷണം, ഭീകരവാദം, സാംസ്‌കാരികം, വാണിജ്യം, വ്യാപാരം, സാമ്പത്തികം എന്നീ വിഷയങ്ങളിൽ ഉഭയകക്ഷി സഹകരണം ചർച്ച ചെയ്യും.

Aung San Suu Kyi visits india

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top