ഒഴിയണമെന്ന് ജേക്കബ് തോമസ്; തീരുമാനം ആയില്ലെന്നു സർക്കാർ

തന്നെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡിജിപി ജേക്കബ് തോമസ്
ഇ.പി.ജയരാജൻ ഉൾപ്പെട്ട ബന്ധു നിയമനം വിജിലൻസ് അന്വേഷണത്തിന്റെ പരിഗണനയിൽ നിൽക്കുന്ന ഘട്ടത്തിൽ ജേക്കബ് തോമസ് നടത്തിയ നീക്കം ഏറെ ചർച്ചയാകും. ഇത് സംബന്ധിച്ച് ആഭ്യന്തര അഡിഷനൽ ചീഫ് സെക്രട്ടറിക്കു ജേക്കബ് തോമസ് കത്തുനൽകി. കത്ത് ഉടൻ മുഖ്യമന്ത്രിക്കു കൈമാറുമെന്ന് ആഭ്യന്തര അഡിഷനൽ ചീഫ് സെക്രട്ടറി നളിനി നെറ്റോ പറഞ്ഞു.
എന്നാൽ ഇത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്നു നളിനി നെറ്റോ അറിയിച്ചു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്ഥാനം ഒഴിയുന്നതിനു ജേക്കബ് തോമസ് കത്തു നൽകിയത്. മറ്റൊന്നും തന്നെ കത്തിൽ വിശദീകരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. തനിക്കെതിരെ ഒരു ലോബി പ്രവർത്തിക്കുന്നതായി കത്തിൽ പരാമർശം ഉണ്ടെന്നു പ്രചാരണം ഉണ്ടെങ്കിലും ഇത് സംബന്ധിച്ച് സ്ഥിരീകരണം ഇല്ല.
Jacob Thomas has submitted the letter to the Chief Minister and Home Secretary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here