കോഴിക്കോഴ കേസ് അട്ടിമറിക്കാൻ ശ്രമം; അന്വേഷണത്തിന് പ്രത്യേക സംഘം

കെ എം മാണിക്കെതിരായ കോഴിക്കോഴക്കേസ് അട്ടിമറിക്കാൻ ശ്രമം നടന്നതായി പരാതി. വിജിലൻസ് നിയമോപദേശകൻ മുരളീകൃഷ്ണ കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.
Read More : മാണിയുടെ ഹരജി ഹൈക്കോടതി തള്ളി
മാണിയ്ക്ക് അനുകൂലമായ റിപ്പോർട്ടാണ് മുരളീ കൃഷ്ണ നൽകിയതെന്നും പരാതിയിൽ പറയുന്നു. പരാതിയിൽ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് സംഘം ഡയറക്ടർ ജേക്കബ് തോമസിന് കത്ത് നൽകി. കേസ് പ്രത്യേക സംഘം തന്നെ അന്വേഷിക്കണമെന്നാണ് ആവശ്യം. കത്തിൽ വിജിലൻസ് ഡയറക്ടറുടെ തീരുമാനം ഉടൻ ഉണ്ടാകും.
Read More : കെ എം മാണിക്കെതിരെ എഫ്‌ഐആർ
കോഴി കച്ചവടക്കാരുടേയും ആയുർവ്വേദ ഉത്പന്ന കമ്പനികളുടെയും നികുതി വെട്ടിപ്പ് എഴുതിത്തള്ളിയതുമായി ബന്ധപ്പെട്ട് 15കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് മാണിക്കെതിരായ കേസ്. ആയുർവ്വേദ സൗന്ദര്യ വർദ്ധക വസ്തുക്കളുടെ നികുതി നാല് ശതമാനമായി കുറച്ചതിലും മാണിക്കെതിരെ കേസ് നിലനിൽക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here