സ്ത്രീ വിരുദ്ധ പരാമർശം; ട്രംപിന് പിന്തുണയുമായി ഭാര്യ

trump-wife

സത്രീ വിരുദ്ധ പരാമർശത്തിന്റെ പേരിൽ വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്ന അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന് പിന്തുണയുമായി ഭാര്യ മെലാനിയ ട്രംപ്.

2015 ൽ പുറത്തുവന്ന ട്രംപിന്റെ സംഭാഷണം കാര്യമായി കാണേണ്ടതില്ലെന്നും നേരംപോക്ക് മാത്രമായി കണ്ടാൽ മതിയെന്നും മെലാനിയ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മെലാനിയ ഇക്കാര്യം വ്യക്തമാക്കിയത്.

ട്രംപ് ഒരിക്കലും ഇത്തരത്തിൽ പരാമർശങ്ങൾ നടത്തുന്നത് താൻ ഇതുവരെ കേട്ടിട്ടില്ല. ഈ സംഭാഷണം കേട്ടപ്പോൾ അതിശയം തോന്നി. ചില പുരുശഷൻമാർ ഇങ്ങനെയാണെന്ന് അറിയാം. ആ രീതിയിൽ മാത്രമേ ട്രംപിന്റെ പരാമർശത്തെയും കണ്ടിട്ടുള്ളുവെന്നും മെലാനിയ പറഞ്ഞു.

Melania Trump: Donald’s women accusers are lying.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top