വീണ്ടും പാക്ക് ഷെല്ലാക്രമണം

pak

അതിർത്തിയിൽ പാക്കിസ്ഥാൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. ജമ്മു കാശ്മീരിലെ പൂഞ്ച് സെക്ടറിലെ ഇന്ത്യൻ സൈനിക പോസ്റ്റുകൾക്കുനേരെ ഇന്ന് പുലർച്ചെയും പാക്കിസ്ഥാൻ ഷെല്ലാക്രമണം നടത്തി. പുലർച്ചെ 3.30നായിരുന്നു ഷഎല്ലാക്രമണം നടത്തിയതെന്മ് പ്രതിരോധമന്ത്രാലയം പറഞ്ഞു.

അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം ആക്രമണങ്ങൾ എന്നാണ് വിലയിരുത്തൽ. നിയന്ത്രണരേഖ ലംഘിച്ച് ഇന്ത്യ പാക് ഭീകരതാവളങ്ങൾക്കെതിരെ നടത്തിയ ആക്രമണങ്ങൾക്ക് ശേഷം 31ആം തവണയാണ് പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിക്കുന്നത്.

Pakistan,India pak boarder,terrorist attack

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top