ഇന്ത്യയെ പുകഴ്ത്തി ട്രംപ്

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലം സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള സംവാദത്തില്‍ ഇന്ത്യയെ പുകഴ്ത്തി ട്രംപ്. മൂന്നാം സംവാഗത്തിലാണ് ട്രംപ് ഇന്ത്യയെ പുകഴ്ത്തി സംസാരിച്ചത്. ഇന്ത്യ എട്ട് ശതമാനം വളര്‍ച്ച കൈവരിച്ചും എന്നാണ് ട്രംപ് പറഞ്ഞത്. എന്നാല്‍, അമേരിക്ക ആ സ്ഥാനത്ത് കൈവരിച്ചത് കേവലം ഒരു ശതമാനം വളര്‍ച്ചയാണ്. ഇന്ത്യ നേടിയ വളര്‍ച്ച പോലും അമേരിക്ക നേടിയില്ല. ഒബാമ സ്വീകരിച്ച നടപടികള്‍ അമേരിക്കന്‍ സാമ്പത്തിക മേഖലയെ രക്ഷപ്പെടുത്തിയെന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹില്ലരി ക്ലിന്റണിന്റെ പ്രസ്താവനയോടാണ് ട്രംപിന്റെ ഈ പ്രതികരണം. അമേരിക്കയെ തിരിച്ചു കൊണ്ടുവരികയാണ് തന്റെ ലക്ഷ്യമെന്നും ട്രംപ് വ്യക്തമാക്കി. എന്നാല്‍ പുതിന്റെ കളിപ്പാവയാണ് ട്രംപ് എന്നാണ് ഹില്ലരി സംവാദത്തില്‍ ട്രംപിനെ കളിയാക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here