സൈബീരിയയിൽ ഹെലികോപ്ടർ തകർന്ന് 19 മരണം

helicopter

സൈബീരിയയിലെ ഹെലികോപ്ടർ അപകടത്തിൽ 19 പേർ മരിച്ചു. 22 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. 3 പേരെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി.

വെള്ളിയാഴ്ച രാത്രി നോവായി നഗരത്തിന് പുറത്താണ് അപകടമുണ്ടായത്. കർസ്‌നോയാക്കിൽനിന്ന് യുറങ്കോയിലേക്ക് പോയ ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടത്.

യന്ത്രതകരാർ മൂലമോ പ്രതികൂല കാലാവസ്ഥയെ തുടർന്നോ ആകാം ഹെലികോപ്റ്റർ തകർന്നതെന്നാണ് പ്രാഥമിക നിഗമനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top