വിഴിഞ്ഞം പദ്ധതിയിൽ കേരളത്തിന് വൻ സാമ്പത്തിക നഷ്ടമെന്ന് സിഎജി

Vizhinjam-master-plan

കേരളത്തിന്റെ സ്വപ്‌ന പദ്ധതി എന്ന പേരിൽ യുഡിഎഫ് സർക്കാർ കൊണ്ടുവന്ന വിഴിഞ്ഞം പദ്ധതി കേരളത്തിന് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതായി സിഎജി റിപ്പോർട്ട്. അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന വിഴിഞ്ഞം കരാർ സംസ്ഥാനത്തിന്റെ താത്പര്യങ്ങൾക്ക് എതിരാണെന്ന് സിഎജി റിപ്പോർട്ടിൽ പറയുന്നു.

പദ്ധതിയിൽ ക്രമക്കേടുകളും പാഴ് ചെലവുകളും ഉണ്ടായെന്നും സിഎജി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പദ്ധതി വിഹിതത്തിന്റെ 33 ശതമാനം മാത്രം മുടക്കിയ അദാനി ഗ്രൂപ്പിന് പദ്ധതി നടപ്പിലാകുന്നതോടെ ഒന്നരലക്ഷത്തോളം കോടി രൂപ ലഭിക്കും.

എന്നാൽ പദ്ധതി വിഹിതത്തിന്റെ 67 ശതമാനവും മുടക്കുന്ന സംസ്ഥാന സർക്കാരിനാകട്ടെ 13,948 കോടി രൂപ മാത്രമായിരിക്കും ലഭിക്കുന്നതെന്നും റിപ്പോർട്ട് പറയുന്നു. അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരിക്കുന്ന രാജ്യത്തെ ഒൻപതാമത്തെ തുറമുഖമാണ് വിഴിഞ്ഞം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top