സ്ത്രീയെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി

suicide

എറണാകുളം മലയാറ്റൂരിൽ സ്ത്രീയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇല്ലിക്കത്തോട് സ്വദേശി ലീല ചെല്ലപ്പനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

സമീപത്തെ വീട്ടിലെ പറമ്പിൽനിന്നാണ് ലീലയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും കഴുത്തിലെ ആഴമേറിയ മുറിവുകൾ കൊലപാതകമെന്ന സംശയവും ഉയർത്തുന്നുണ്ട്.

പുലർച്ചെ മൂന്ന് മണിയോടെ വീട്ടിൽനിന്ന് കാണാതായ ലീലയെ ബന്ധുക്കളും അയൽക്കാരും നടത്തിയ തെരച്ചിലിനൊടുവിൽ പറമ്പിൽനിന്ന് കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് അടുത്തുനിന്ന് വാക്കത്തിയും കണ്ടെത്തി.

ലീലയ്ക്ക് കുറച്ച് നാളായി മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. അതേ സമയം വീട് ജപ്തി ചെയ്യാനുള്ള നോട്ടീസ് കഴിഞ്ഞ ദിവസം ബാങ്കിൽനിന്ന് ലഭിച്ചിരുന്നു. ഇത് ആത്മഹത്യകാരണമായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ലീലയുടെ ഭർത്താവ് ചെല്ലപ്പൻ സമീപത്തെ ക്വാറിയിൽ ജീവനക്കാരനാണ്. മൂന്ന് മക്കളുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top