കഠ്ജുവിനെ കണ്ടത് വ്യക്തിപരം; എഡിജിപി സന്ധ്യ

sandhya-katju

ജസ്റ്റിസ് മാർക്കണ്ഡേയ കഠ്ജുവിനെ സന്ദർശിച്ചത് വ്യക്തിപരമെന്ന് എ ഡി ജി പി.ബി സന്ധ്യ. സന്ദർശനം സൗമ്യവധക്കേസുമായി ബന്ധപ്പെട്ടുള്ളതായിരുന്നില്ലെന്നും വ്യക്തിപരമായിരുന്നുവെന്നും സന്ദ്യ പ്രതികരിച്ചു.

കഴിഞ്ഞയാഴ്ച എഡിജിപിയും വിചാരണക്കോടതി ജഡ്ജിയും കഠ്ജുവിനെ സന്ദർശിച്ചത് വിവാദമായതോടെയാണ് സന്ധ്യയുടെ വിശദീകരണം.

സൗമ്യയെ വധക്കേസിൽ പ്രതിയായ ഗോവിന്ധച്ചാമിയ്ക്ക് വധശിക്ഷ ഒഴിവാക്കിയ സുപ്രീം കോടതി നടപടിയെ കഠ്ജു ഫേസ്ബുസക്കിലൂടെ വിമർശിച്ചിരുന്നു. പോസ്റ്റ് ഹർജിയായി പരിഗണിച്ച് സംവാദത്തിന് നേരിട്ട് ഹാജരാകാൻ സുപ്രീം കോടതി കഠ്ജുവിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top