Advertisement

‘രണ്ട് കയ്യുള്ളവരേക്കാൾ വിദഗ്ധൻ, റിപ്പീറ്റഡ് സെക്‌ഷ്വല്‍ പ്രിഡേറ്റര്‍ കാറ്റഗറിയില്‍പ്പെട്ടയാളാണ് ഗോവിന്ദച്ചാമി’; ബി.സന്ധ്യ IPS

July 25, 2025
Google News 2 minutes Read
b sandhya

ഗോവിന്ദച്ചാമിക്ക് ഒരു കൈ മാത്രമേ ഉള്ളുവെങ്കിലും അയാൾ രണ്ട് കയ്യുള്ളവരേക്കാൾ വിദഗ്‌ദ്ധനാണെന്ന് ബി.സന്ധ്യ ഐ പി എസ്. റിപ്പീറ്റഡ് സെക്‌ഷ്വല്‍ പ്രിഡേറ്റര്‍ എന്ന കാറ്റഗറിയില്‍പ്പെട്ട ആളാണ് ഗോവിന്ദച്ചാമി, ഇയാൾ ഒരു കൊടുംകുറ്റവാളിയാണെന്നുള്ള കാര്യം ഉറപ്പിച്ച് പറയാൻ സാധിക്കും കാരണം ഇയാളെ ആദ്യമായി പിടികൂടുന്ന സമയത്ത് ഗോവിന്ദച്ചാമിക്കെതിരെ തമിഴ്നാട്ടിൽ 14 ഓളം കേസുകൾ ഉണ്ടായിരുന്നു. ഇത്തരം ആളുകൾ സമൂഹത്തിന് ഭീഷണിയാണ്. സമൂഹ മധ്യത്തിലേക്ക് ഇറക്കിവിടാൻ കഴിയുന്ന ആളല്ല ഗോവിന്ദച്ചാമിയെന്ന് ബി സന്ധ്യ ഐപിഎസ് ട്വന്റി ഫോറിനോട് പറഞ്ഞു.

സൗമ്യ വധക്കേസ് അന്വേഷണസമയത്ത് തന്നെ ഞങ്ങളിൽ പലരും മനസിലാക്കിയ കാര്യം എന്ന് പറയുന്നത് ഒരുതരത്തിലുള്ള കുറ്റബോധവും ഇല്ലാത്തൊരാളാണ് ഗോവിന്ദച്ചാമി. റെയിൽവേ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാൾക്കെതിരെ കേരളത്തിലും തമിഴ്നാട്ടിലുമായി കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഗോവിന്ദച്ചാമി പുറത്തിറങ്ങിയാൽ ഇനിയും ഇതുപോലുള്ള കുറ്റകൃത്യങ്ങൾ ആവർത്തിക്കും ബി.സന്ധ്യ കൂട്ടിച്ചേർത്തു.

Story Highlights : Govindachamy belongs to the category of repeated sexual predator’; B. Sandhya ips

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here