Advertisement

ഏകപാത്ര നാടകമത്സരങ്ങൾക്ക് തൃപ്പൂണിത്തുറയിൽ അരങ്ങുയരുന്നു; സെപ്റ്റംബർ13 ന് തുടക്കം

3 hours ago
Google News 2 minutes Read

പൂജ കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 13ന് ഏകപാത്ര നാടക മത്സരം സംഘടിപ്പിക്കുന്നു. തൃപൂണിത്തുറ പൂജ സ്റ്റുഡിയോയിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് മത്സരം നടക്കുന്നത്. വൈകീട്ട് 6 മണിക്ക് നാടക മത്സരം ആരംഭിക്കും.

മുറുക്കാൻ ,അപ്പ, കുടുംബക്കല്ലറ ,ഇടം, മേരി പൗലോയുടെ നാടകവീട് എന്നി തെരഞ്ഞെടുക്കപ്പെട്ട അഞ്ച് നാടകങ്ങളാണ് അരങ്ങിലേത്തുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന സാംസ്ക്കാരിക സമ്മേളനം പ്രശ്സ്ത നാടക പ്രവർത്തകൻ ഫാ. സിബു ഇരിമ്പിനിക്കൽ ഉദ്ഘാടനം നിർവ്വഹിക്കും.

ചടങ്ങിൽ പൂജ കലാ സാംസ്കാരിക വേദിയുടെ ചെയർമാൻ പൂജ ആൻ്റണി മാത്യു അദ്ധ്വക്ഷത വഹിക്കും. രാജീവ് ആലുങ്കൽ മുഖ്യാ പ്രഭാഷണം നടത്തും. പഴയ, പുതിയ തലമുറയിലെ നാടക പ്രവർത്തകരുടെ സംഗമത്തിൽ വെച്ച് മുതിർന്ന നാടക പ്രവർത്തകരായ ആർട്ടിസ്റ്റ് സുജാതൻ, കെ.എം ധർമ്മൻ, ടി മൂക്കൻ , കെ പി എ സി ബീയാട്രിക്സ്, എന്നിവരെ ആദരിക്കും. ഉദ്ഘാടന സമ്മേളനത്തിൽ പയ്യന്നൂർ മുരളി ,ആലപ്പി അഷറഫ്, എ.ബി സാബു, വി.പി ചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.

നാടക മേഖലയെ പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യവുമായാണ് തൃപൂണിത്തുറ കേന്ദ്രീകരിച്ച് പൂജകലാ- സാംസ്‌കാരിക വേദിയ്ക്ക് രൂപം കൊടുത്തിട്ടുള്ളതെന്ന് പൂജ കലാ- സാംസ്‌കാരിക വേദി ചെയർമാൻ പൂജ ആൻ്റണി മാത്യു പറഞ്ഞു.

Story Highlights : Single person drama competition on sep 13th

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here