ഇന്ത്യയ്ക്ക് ഇത് മൂന്നാം കിരീടം

കബഡി ലോകകപ്പിൽ ഇന്ത്യയ്ക്ക് തുടർച്ചയായ മൂന്നാം കിരീടം. ഫൈനലിൽ എതിരാളികളായ ഇറാനെ 38-29 എന്ന സ്‌കോറിന് ഇന്ത്യ തോൽപ്പിക്കുകയായിരുന്നു. ലോകകപ്പ് മത്സരത്തിൽ ഇത്തവണ ഒറ്റ മത്സരം പോലും തോൽക്കാതെയാണ് ഇറാൻ ഫൈനലിലെത്തിയത്.
ആദ്യ പകുതിയിൽ ഇന്ത്യയ്ക്ക് മേൽ ആധിപത്യം സ്ഥാപിക്കാൻ കഴിഞ്ഞെങ്കിലും രണ്ടാം പകുതിയിൽ ഇന്ത്യ മേൽക്കൈ നേടുകയായിരുന്നു.
കഴിഞ്ഞ മൂന്ന് തവണയും ഇറാനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. 12 പോയിന്റുകൾ നേടിയ അജയ് താക്കൂറാണ് ഇന്ത്യയുടെ വിജയത്തിൽ നിർമ്മായകമായത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News