സിപിഐയുടെ പോലീസ് സ്‌റ്റേഷൻ മാർച്ചിൽ സംഘർഷം

police-station-march

സിപിഐയുടെ പോലീസ് സ്‌റ്റേഷൻ മാർച്ചിൽ സംഘർഷവും ലാത്തിച്ചാർജും. സംഘർഷത്തിൽ ഒമ്പത് സിപിഐ പ്രവർത്തകർക്ക് പരിക്കേറ്റു. സിപിഐ മണ്ഡലം കമ്മിറ്റി അംഗം ഷിജിനെ ആക്രമിച്ചവരെ അറെസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് സിപിഐ പ്രവർത്തകർ പോലീസ് സ്‌റ്റേഷൻ മാർച്ച് നടത്തിയത്.

പരിക്കേറ്റവരെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് ബാരിക്കേഡ് തകർത്ത് സ്റ്റേഷനിലേക്ക് അതിക്രമിച്ച് കടക്കുവാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്. ഇതോടെ പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ലാത്തി വീശി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top