ഐഒസി സമരം; സംസ്ഥാനം കടുത്ത ഇന്ധന ക്ഷാമത്തിലേക്ക്

IOC srike

ഇന്ത്യൻ ഓയിൽ കോർപ്പറേഷനിലെ ട്രക്കുടമകളും തൊഴിലാളികളും നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ സംസ്ഥാനത്ത് ഇന്ധന ക്ഷാമം രൂക്ഷമായി. ഇന്ധന വിതരണത്തിലെ ടെൻഡർ അപാകം പരിഗണിക്കണമെന്നാ വശ്യപ്പെട്ടാണ് ഞായറാഴ്ച മുതൽ ഐഒസിയിൽ അനിശ്ചിത കാല സമരം ആരംഭിച്ചത്.

പണിമുടക്ക് തുടങ്ങിയ ശേഷം കെ.എസ്.ആർ.ടി.സി. കൊച്ചി ഡിപ്പോയിലേക്ക് മാത്രമാണ് ഏതാനും ലോഡ് ഡീസൽ പോകുന്നത്. സമരം നീണ്ടാൽ കടുത്ത ഇന്ധന ക്ഷാമത്തിന് ഇടയാകും. എടിഎഫ് കിട്ടാതെ വരുന്നത് വിമാന സർവ്വീസിനെയും ബാധിക്കും.

ഐഒസി ഡീലർമാരുടെ പമ്പുകൾ മിക്കതും അടഞ്ഞുകിടക്കുകയാണ്. പ്രശ്‌ന പരിഹാരത്തിനായി ഗതാഗതമന്ത്രിയുടെ സാനിധ്യത്തിൽ ഇന്ന് തിരുവനന്തപുരത്ത് ചർച്ച നടക്കും. ചർച്ച പരാജയപ്പെട്ടാൽ ബിപിസിഎല്ലിലേക്കും,എച്ച്പിയിലേക്കും സമരം വ്യാപിപ്പിക്കുമെന്ന് തൊഴിലാളി സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോട് നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top