കണ്ണൂർ മെഡിക്കൽ കോളേജ് മലപ്പുറത്തേക്ക് ?

kannur-medical-college

കണ്ണൂർ മെഡിക്കൽ കോളേജ് മലപ്പുറത്തേക്ക് മാറ്റാനൊരുങ്ങുന്നതായി കോളേജ് മാനേജ്‌മെന്റ്. സിഐടിയു ഭീഷണിയെ തുടർന്നാണ് അഞ്ചരക്കണ്ടിയിലുള്ള മെഡിക്കൽ കോളേജ് മലപ്പുറത്തേക്ക് മാറ്റുന്നതെന്ന് ഹൈക്കോടതിയിൽ നൽകിയ സത്യവാങ് മുലത്തിലാണ് മാനേജ്‌മെന്റ് ഇക്കാര്യം അറിയിച്ചത്.

കോളേജിനെതിരെ സിഐടിയു നടത്തുന്ന സമരത്തെത്തുടർന്ന് പ്രവർത്തനം സുഗമമാക്കാൻ കഴിയുന്നില്ലെന്നും മലപ്പുറത്തേക്ക് കോളേജ് മാറ്റാൻ ആലോചിക്കുകയാണെന്നുമായിരുന്നു സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയത്.

മലപ്പുറത്തേക്ക് കോളേജ് മാറ്റാൻ ആരംഭിച്ചതായും ഒരു വർഷത്തിനുള്ളിൽ മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്നും അത്രയും നാളത്തേക്ക് കോളേജിനെ സംരക്ഷിക്കാൻ സുരക്ഷാ സേനയെ വിന്യസിക്കണമെന്നും മാനേജ്‌മെന്റ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു. നിലവിൽ 6000 ഓളം വിദ്യാർത്ഥികളാണ് മെഡിക്കൽ കോളേജിൽ പഠിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top