ഏ ദിൽ ഹേ മുഷ്‌കിലും ശിവായും പാക്കിസ്ഥാനിൽ കാണാനാകില്ല

ബോളിവുഡ് ചിത്രങ്ങളായ ഏ ദിൽ ഹേ മുഷ്‌കിലും ശിവായും പാക്കിസ്ഥാനിൽ പ്രദർശിപ്പിക്കില്ല. രരൺ ജോഹർ സംവിധാനം ചെയ്യുന്ന ഏ ദിൽ ഹേ മുഷ്‌കിലിൽ പാക്കിസ്ഥാൻ താരം ഫവാദ് ഖാൻ അഭിനയിച്ചു എന്നതിനാൽ ഇന്ത്യയിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര നവ് നിർമ്മാൺ സേന പറഞ്ഞിരുന്നി. എന്നാൽ അനുരഞ്ജന ചർച്ചകൾക്കൊടുവിൽ ചിത്രത്തിന് എംഎൻഎസ് പച്ചക്കൊടി കാട്ടുകയായിരുന്നു.
ഐശ്വര്യ റായ് റൺബീർ കപൂർ, അനുഷ്‌ക ശർമ, ഫവദ് ഖാൻ എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. അജയ് ദേവ്ഗൺ സംവിധായകനും നിർമ്മാതാവും നായകനുമായെത്തുന്ന ചിത്രമാണ് ശിവായ്. ദീപാവലി ദിവസം ഇരു ചിത്രങ്ങളും റിലീസ് ചെയ്യാനിരിക്കെയാണ് തീരുമാനം.
ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ പാക് ബന്ധം ഉലഞ്ഞ സാഹചര്യത്തിൽ ചിത്രങ്ങൾ പാക്കിസ്ഥാനിൽ പ്രദർശിപ്പിക്കേണ്ടതില്ലെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സും ഡിസ്റ്റ്രിബ്യൂട്ടേഴ്‌സും തീരുമാനിക്കുകയായിരുന്നു. ശിവായുടെ നിർമ്മാതാക്കൾ ചിത്രം പാക്കിസ്ഥാനിൽ പ്രദർശിപ്പിക്കില്ലെന്ന് ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.
ae dil hei mushkil, Shivaay, B Town, Diwali, Pakistan