നായുടെ കടിയേറ്റ വൃദ്ധന് മരിച്ചു

തിരുവനന്തപുരത്ത് നായുടെ കടിയേറ്റ വൃദ്ധന് മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് വീടിന്റെ വരാന്തയില്‍ ഉറങ്ങിക്കിടന്ന വൃദ്ധനെ തെരുവ് നായ്ക്കൾ ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ വർക്കല മുണ്ടയിൽ ചരുവിള വീട്ടിൽ രാഘവനെ (90) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടരയോടെ മരണം സംഭവിച്ചു.
ആക്രമണത്തിൽ മുഖത്തും തലക്കും കാലിനുമെല്ലാം ആഴത്തിൽ മുറിവേറ്റിരുന്നു. ഇന്നു പുലർച്ചെ 4.30 നായിരുന്നു സംഭവം. രാഘവനെ ആദ്യം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News