Advertisement

ഒറ്റ ഫോട്ടോയിലൂടെ പ്രശസ്തരായ 6 സാധാരണക്കാർ !!

October 27, 2016
3 minutes Read

സൗന്ദര്യം കൊണ്ട് മാത്രം ഇന്റർനെറ്റിലൂടെ ലോകജനതയുടെ ശ്രദ്ധയാകർഷിച്ച വ്യക്തികളുണ്ട്. തികച്ചും യാദൃശ്ചികമായാണ് ഇവർ പ്രശസ്തരായത്. പാകിസ്ഥാനിലെ ‘ചായ് വാലയും’, സൗദി അറേബ്യയിലെ ‘ഒമർ ബൊർഖാനും’ ഇവരിൽ ചിലർ മാത്രമായിരുന്നു.

1. അർഷാദ് ഖാൻ – ചായ് വാല

നീലക്കണ്ണുകൾ ഉള്ള അർഷാദ് ഖാൻ സോഷ്യൽ മീഡിയയിൽ തരംഗമായത് വളരെ പെട്ടെന്നായിരുന്നു. അർഷാദ് ഖാൻ എന്ന പേരിനേക്കാളും ‘ചായ് വാല’ എന്ന പേരിലൂടെയാണ് ഇദ്ദേഹം പ്രശസ്തനായത്.

അവിചാരിതമായി ചായക്കടയിൽ എത്തിയ ഫോട്ടോഗ്രാഫർ ജിയ അലി, അർഷാദിന്റെ ഫോട്ടോ എടുക്കുന്നതോടെയാണ് ഈ ചെറുപ്പക്കാരന്റെ തലവര മാറുന്നത്. ചിത്രം വൈറലായതിന് ശേഷം നിരവധി മോഡലിങ്ങ് കോൺട്രാക്ടുകളാണ് ഇദ്ദേഹത്തെ തേടിയെത്തിയത്.

2. ഇർവിൻ റാന്റിൽ – ഫ്രീക്കൻ ഗ്രാൻഡ്പാ

യുവാക്കൾക്ക് മാത്രമല്ല തല നരച്ചവർക്കും ഫ്രീക്കായി നടക്കാൻ കഴിയും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ കൂൾ ഗ്രാൻഡ്പാ. ഈ പ്രായത്തിൽ ഇനി എന്ത് സ്റ്റൈൽ എന്ന് ചിന്തിക്കുന്ന വയസ്സന്മാർക്കിടയിൽ തന്റെ വേഷം കൊണ്ടും ആറ്റിറ്റിയൂഡ് കൊണ്ടും വേറിട്ട് നിൽക്കുന്നു ഇർവ്വിൻ റാന്റിൽ എന്ന ഫ്രീക്കൻ ഗ്രാൻഡ്പാ.

3. പീറ്റ്രോ ബോസെല്ലി

ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളേജിലെ കണക്കധ്യാപകനാണ് ഈ ചുള്ളൻ സർ !! കേരളത്തിലെ മലർ മിസ്സ് പോലെ വിദ്യാർത്ഥികൾ മുതൽ സഹപ്രവർത്തകർ വരെ ഇദ്ദേഹത്തിന്റെ സൗന്ദര്യാരാധകരാണ്. കോളേജിലെ ഒരു വിദ്യാർത്ഥി പീറ്റ്രോ ബോസെല്ലിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്തതോടെയാണ് ഈ മാഷ് വൈറലാവുന്നത്. ഇന്ന് ജീവനോടെയുള്ളതിൽ വച്ച് ലോകത്തെ ഹോട്ടസ്റ്റ് കണക്ക് അധ്യാപകനാണ് പീറ്റ്രോ എന്നാണ് ലോകം വാഴ്ത്തുന്നത്.

4. ഒമർ ബോർഖാൻ അൽ ഗാല

നമ്മെ ഒട്ടേറെ ചിരിപ്പിക്കുകയും അതിശയിപ്പിക്കുകയും ചെയ്ത വിവാദമായിരുന്നു ഒമർ ബോർഖാൻ എന്ന ഈ സൗദി അറേബ്യൻ യുവാവിന്റേത്. സൗന്ദര്യം കൂടി പോയി എന്ന ഒറ്റ കാരണം കൊണ്ട് രാജ്യത്ത് നിന്ന് പുറത്താക്കപ്പെട്ടു എന്നതായിരുന്നു ഇദ്ദേഹത്തെ പ്രശസ്തനാക്കിയത്. എന്നാൽ ഇത് കള്ളപ്രചരണമാണെന്ന് പിന്നീട് തെളിഞ്ഞു. ഒരു അറബിക് പത്രത്തിൽ ഇദ്ദേഹത്തിന്റെ ചിത്രം വന്നതോടെയാണ് വിവാദങ്ങൾക്ക് തുടക്കമിടുന്നത്.

5. ലീ മിൻവീ

22 വയസ്സ് മാത്രം പ്രയമുള്ള ഈ സിംഗപൂർ എയർപ്പോർട്ട് ഉദ്യോഗസ്ഥൻ പ്രശസ്തനായതും വളരെ പെട്ടെന്നായിരുന്നു.

6. സാറാ സീറൈറ്റ്- പ്രിസൺ ബേ

കണ്ടാൽ ഒരു മോഡൽ എന്ന് തോന്നിക്കുമെങ്കിലും ജയിൽപുള്ളിയാണ് സാറ. സാറയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചപ്പോൾ പലർക്കും ഇവർ ഒരു മോഡൽ അല്ലെന്ന് വിശ്വസിക്കാൻ പ്രയാസമായിരുന്നു. ഒടുവിൽ സോഷ്യൽ മീഡിയ തന്നെ ഇവർക്ക് ഒരു പുതുനാമം ചാർത്തി കൊടുത്തു- ‘പ്രിസൺ ബേ’.

6 ordinary people, social media, chai wala, omar borkhan, Irvin Randle

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top