കെജ്രിവാളിന് വധഭീഷണി

kejriwal

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വധഭീഷണി. ഡൽഹി പോലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ച് കഴിഞ്ഞ ദിവസം വൈകീട്ട് ആണ് അഞ്ജാതൻ ഭീഷണി ഉയർത്തിയത്. അന്വേഷണത്തിൽ കിഴക്കൻ ഡൽഹിയിലെ ഖജുരിഖാസ് സ്വദേശി രവീന്ദർ കുമാർ തിവാരിയാണ് ഫോൺ വിളിച്ചതെന്ന് പൊലീസ് കണ്ടെത്തി.

ഉടൻ പൊലീസ് ഇയാളുടെ വീട്ടിലെത്തിയെങ്കിലും രവീന്ദറിനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇയാൾ മദ്യപാനിയും മാനസികാസ്വസ്ഥമുള്ളയാളുമാണെന്നാണ് അയൽക്കാർ പറയുന്നത്.

കെജ്രിവാളിനെ വെടിവെക്കുമെന്നറിയിച്ചാണ് ഇയാൾ ഫോൺ ചെയ്തത്. ആരാണ് ഫോൺചെയ്യുന്നതെന്ന് പൊലീസ് ചോദിച്ചെങ്കിലും കെജ്രിവാളിനെ കൊന്നശേഷം പേര് വെളിപ്പെടുത്താമെന്നായിരുന്നു രവീന്ദറിന്റെ മറുപടി. .

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top