സായ് അഭ്യാങ്കറിന്റെ അടുത്ത ട്രെൻഡിങ് ഐറ്റം ; പുതിയ ഗാനം പുറത്ത്

സോഷ്യൽ മീഡിയ എട്ട് പാടിയ കച്ചി സേര, ആശ കൂട, സിതിര പുത്തിരി എന്നീ ഗാനങ്ങൾക്ക് ശേഷം യുവ സംഗീതജ്ഞൻമാറിലെ ട്രെൻഡിങ് സെൻസേഷനായ സായ് അഭ്യാങ്കറിന്റെ പുതിയ ആൽബം എത്തി. ‘വിഴി വീക്ക്റ’ എന്ന ഗാനത്തിന്റെ ഓഡിയോ പതിപ്പ് തിങ്ക് മ്യൂസിക്ക് ഇന്ത്യയുടെ യൂട്യൂബിലൂടെയാണ് റിലീസ് ചെയ്തത്.
സായി അഭ്യാങ്കറിനൊപ്പം ഗാനമാലപിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ സഹോദരി കൂടിയായ സായി സ്‌മൃതിയാണ്. ഗാനത്തിന്റെ വീഡിയോ പതിപ്പ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. അദേശ് കൃഷ്ണനാണ് വിഴി വീക്ക്റ എന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത്. ഇതിനകം 2 ലക്ഷത്തിനടുത്ത് കാഴ്ചക്കാരെയാണ് ഗാനം നേടിയിരിക്കുന്നത്.

ഇതിന് മുൻപ് പുറത്തിറങ്ങിയ സായ് അഭ്യാങ്കറിന്റെ ആസ കൂട എന്ന കാവും സഹോദരിക്കൊപ്പമായിരുന്നു ആലപിച്ചത്. എ.ആർ റഹ്മാൻ, ഹാരിസ് ജയരാജ് തുടങ്ങിയവർക്ക് വേണ്ടി ശ്രദ്ധേയ ഗാനങ്ങൾ ആലപിച്ച ഗായകരായ ടിപ്പുവിന്റേയും ഹാരിണിയുടെയും മക്കളാണ് ഇരുവരും. കച്ചി സേര എന്ന ആദ്യ ആൽബത്തിലൂടെ രാജ്യമാകെ മ്യൂസിക്കൽ സെൻസേഷനായി മാറുകയായിരുന്നു സായി അഭ്യാങ്കർ.
നിലവിൽ ആർ.ജെ ബാലാജി സംവിധാനം ചെയ്യുന്ന സൂര്യ ചിത്രത്തിന്റെയും, ലോകേഷ് കനഗരാജ് കഥയെഴുതുന്ന ബെൻസ് എന്ന ചിത്രത്തിന്റെയും അല്ലു അർജുൻ ആറ്റ്ലീ കൂട്ടുകെട്ടിലെ പാൻ ഇന്ത്യൻ ചിത്രത്തിന്റെയും സംഗീത സംവിധാനം ചെയ്തുകൊണ്ടിരിക്കുകയാണ് സായി അഭ്യാങ്കർ. ഷെയ്ൻ നിഗം നായകനാകുന്ന ബൾട്ടി എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കും അദ്ദേഹം ഈ വർഷം അരങ്ങേറ്റം കുറിക്കും.
Story Highlights :Sai Abhyankar’s next trending item; new song out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here