Advertisement

നിമിഷപ്രിയയുടെ മോചനം: ഇടപെടല്‍ തേടിയുള്ള ഹര്‍ജിയില്‍ വക്കാലത്ത് സമര്‍പ്പിച്ച് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍

3 days ago
Google News 2 minutes Read

യെമനില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനായി അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ സുപ്രിംകോടതിയില്‍ വക്കാലത്ത് സമര്‍പ്പിച്ച് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍. കേസിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്താണ് നടപടി. അഡ്വ. രാജ് ബഹദൂര്‍ യാദവാണ് വക്കാലത്ത് സമര്‍പ്പിച്ചിരിക്കുന്നത്. ഹര്‍ജി തിങ്കളാഴ്ച സുപ്രിംകോടതി പരിഗണിക്കും. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. (centre’s intervention in Nimishapriya’s release)

അതിനിടെ നയതന്ത്ര തലത്തിലുള്ള നീക്കങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഇതിനകം തന്നെ ആരംഭിച്ച കഴിഞ്ഞതായാണ് സൂചന. യെമനില്‍ വ്യവസായം നടത്തുന്ന മലയാളി വിഷയത്തില്‍ ഇടപെടാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതടക്കമുള്ള എല്ലാ മാര്‍ഗങ്ങളും പരിഗണിക്കുന്നുണ്ടെന്ന് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.

Read Also: തമിഴ്‌നാട്ടിലെ കസ്റ്റഡി മരണങ്ങള്‍: ഇരകളുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് വിജയ്; നിയമസഹായം നല്‍കും

ഈ മാസം 16നാണ് നിമിഷപ്രിയയുടെ വധശിക്ഷ നിശ്ചയിച്ചിരിക്കുന്നത്. 2017ലായിരുന്നു കേസിനാസ്പദമായ സംഭവം. യമന്‍ പൗരന്‍ തലാല്‍ അബ്ദുല്‍ മഹ്ദിയെ കൊലപ്പെടുത്തിയെന്ന കേസിലാണ് നിമിഷപ്രിയ വധശിക്ഷയ്ക്ക് ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്നത്. 2018ലായിരുന്നു നിമിഷപ്രിയയ്‌ക്കെതിരെ യമന്‍ കോടതി വധശിക്ഷ വിധിച്ചത്. വിധിക്കെതിരെ അപ്പീല്‍ നല്‍കിയെങ്കിലും 2020ല്‍ യമനിലെ അപ്പീല്‍ കോടതി ശിക്ഷ ശരിവെച്ചു. പിന്നീട്, യമനിലെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും 2023 നവംബറില്‍ അപ്പീല്‍ തള്ളി.

Story Highlights : centre’s intervention in Nimishapriya’s release




ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here