Advertisement

നിമിഷപ്രിയയുടെ വധശിക്ഷ നാളെ നടപ്പാക്കില്ല; ഉത്തരവ് നടപ്പാക്കുന്നത് നീട്ടി

3 days ago
Google News 1 minute Read

യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടി. ആക്ഷൻ കൗൺസിലാണ് തീരുമാനം സ്ഥിരീകരിച്ചത്. നിമിഷ പ്രിയയുടെ വധശിക്ഷ നാളെ നടപ്പിലാക്കില്ലെന്ന് വിദേശ കാര്യമന്ത്രാലയ വൃത്തങ്ങളും സ്ഥിരീകരിച്ചു. നാളെയായിരുന്നു വധശിക്ഷ നടപ്പാക്കാനിരുന്നത്. കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ കുടുംബവുമായും ​ഗോത്ര നേതാക്കളുമായും നടത്തിയ ചർച്ചയിലാണ് തീരുമാനം ഉണ്ടായത്.

കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ഇടപെടലിനെ തുടർന്നാണ് നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള ചർച്ചകൾക്ക് തുടക്കം കുറിച്ചത്. യമനിലെ പ്രമുഖ സൂഫി​ ഗുരുവായ ഷൈഖ് ഹബീബ് ഉമർ ബിൻ ഹബീദുൽ വിഷയത്തിൽ ഇടപെട്ടതോടെയാണ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള ചർച്ചകൾ കഴിഞ്ഞ ദിവസം യമനിൽ ആരംഭിച്ചത്. ഗോത്ര നേതാക്കളും, തലാലിൻ്റെ ബന്ധുക്കളും, നിയമസമിതി അം​ഗങ്ങളും, കുടുംബാം​ഗങ്ങളും ചർച്ചകളിൽ പങ്കാളികളായിരുന്നു.

ഇതിനിടെ വധശിക്ഷ റദ്ദാക്കണമെന്ന ആവശ്യം സനയിലെ കോടതി പരിഗണിക്കുകയാണ്. വധശിക്ഷ മരവിപ്പിക്കണമെന്നാണ് ആവശ്യം. ഹൂതികളുടെ നിയന്ത്രണത്തിലുള്ള കോടതിയാണ് സനയിലേത്. വധശിക്ഷ നീട്ടിവെക്കുന്നതിനെ തലാലിന്റെ കുടുംബം എതിർത്തില്ലെന്നും വധശിക്ഷ റദ്ദാക്കണമെന്നുമാണ് കോടതിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

Story Highlights : Nimishapriya’s death sentence postponed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here