മധ്യ ഇറ്റലിയിൽ ഇരട്ട ഭൂചലനം

earthquake

മധ്യ ഇറ്റലിയിൽ വൻ ഭൂചലനം. ശക്തമായ ഭൂചലനത്തെ കൂടാതെ 60 തുടർചലനങ്ങളും ഉണ്ടായി. പ്രാദേശിക സമയം ബുധനാഴ്ച രാത്രിയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. ഇവിടത്തേക്കുള്ള വൈദ്യുത ബന്ധവും വിഛേദിക്കപ്പെട്ടതായാണ് റിപ്പോർട്ടുകൾ. വിസ്‌റ്റോ, ഉസ്സിറ്റ, കാസ്‌റ്റെൽ, സാന്റെൻഗെലോ സുൽ നേര എന്നിവിടങ്ങളിലാണ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്.

earthquake-1ആദ്യ ഭൂചലനം റിക്ടർ സ്‌കെയിലിൽ 5.5 രേഖപ്പെടുത്തിയപ്പോൾ രണ്ടാം ഭൂചലനം 6.1 രേഖപ്പെടുത്തി. എന്നാൽ ഇതുവരെയും ഒരാൾ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതൊഴിച്ചാൽ മറ്റ് മരണങ്ങളൊന്നു രേഖപ്പെടുത്തിയിട്ടില്ല. ചിലർക്ക് ചെറിയ തോതിൽ പരിക്ക് പറ്റിയിട്ടുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

earthquake-1 earthquake-3 earthquake-2

Italy earthquakes: Bad weather hampers rescue efforts

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top