അനധികൃത കയ്യേറ്റം; മാമുക്കോയയുടെ വീട്ടിലേക്കുള്ള വഴി പൊളിച്ച് നീക്കി

നടൻ മാമുക്കോയയുടെ വീട്ടിലേക്കുള്ള വഴി കോഴിക്കോട് നഗരസഭ പൊളിച്ച് നീക്കി. പാതയോരത്തെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് വീതി കൂട്ടുന്നതിന്റെ ഭാഗമായാണ് വീട്ടിലേക്കുള്ള വവി പൊളിച്ച് നീക്കിയത്.
മാമുക്കോയയുടെ വീട്ടിലേക്കുളള വഴി അനധികൃതമായി കൈയ്യേറി കോൺക്രീറ്റ് ചെയ്തതാണെന്നാണ് കോഴിക്കോട് നഗരസഭ അധികൃതർ കണ്ടെത്തിയത്. തുടർന്ന് ഇന്ന് രാവിലെ അധികൃതരെത്തി പൊളിച്ച് നീക്കിയത്.
വീട്ടിലേക്കുളള വഴി കയ്യേറ്റം അല്ലെന്നും മുന്നറിയിപ്പില്ലാതെയാണ് പൊളിച്ചു നീക്കിയതെന്നും മാമുക്കോയ സംഭവത്തോട് പ്രതികരിച്ചു. അതേ സമയം നിയമാനുസൃതമായാണ് പൊളിച്ച് നീക്കിയതെന്ന് നഗരസഭ അധികൃതർ പറഞ്ഞു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News