കണ്ണൂരിൽ ആർഎസ്എസ് ആയുധ പരിശീലനം നടത്തുന്നതായി പി ജയരാജന്റെ പരാതി

p-jayaraj

കണ്ണൂരിലെ ക്ഷേത്രങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും ആർഎസ്എസ് ആയുധ പരിശീലനം നടത്തുന്നതായി പി ജയരാജന്റെ കത്ത്. 25 ക്ഷേത്രങ്ങളിലും 20 സ്‌കൂളുകളിലും 13 സർക്കാർ സ്ഥാപനങ്ങളിലും ആർഎസ്എസ് പരിശീലനം നടത്തുന്നുണ്ടെന്നാണ് വ്യക്തമാക്കിയാണ് ജയരാജൻ കണ്ണൂർ ജില്ലാ കളക്ടർക്ക് കത്ത് നൽകിയത്.

മുഴുവൻ വിശദാംശങ്ങളും ഉൾക്കൊള്ളിച്ചാണ് കത്ത് നൽകിയിരിക്കുന്നത്. ആരാധനാലയങ്ങളിൽ ഉത്സവങ്ങളോടനുബന്ധിച്ച് നടത്തുന്ന മതപ്രഭാഷണങ്ങളിൽ അന്യമത വിരോധം വളർത്തുന്ന പരാമർശങ്ങൾ ഉണ്ടെന്നും ആർഎസ്എസ് മാത്രമല്ല മറ്റ് തീവ്രവാദ പ്രസ്ഥാനങ്ങളും ആരാധനാലയങ്ങൾ ദുരുപയോഗം ചെയ്യുന്നതായി കത്തിൽ പറയുന്നു. ശാഖ നടത്തുന്ന സ്ഥലങ്ങളുടെ വിവരങ്ങളും കത്തിൽ വ്യക്തമാക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top