ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശ്‌സതനായ ഫുഡ് ബ്ലോഗറാണ് നായ്കുട്ടി

മറ്റ് നായ്കുട്ടികൾ പെഡിഗ്രിയും തിന്നിരിക്കുമ്പോഴാണ് മറ്റ് പട്ടികളെ അസൂയപ്പെടുത്തി ‘പപ്പായി’ എന്ന ഈ നായ്കുട്ടി പലതരം വിഭവങ്ങളുമായി ഇൻസ്റ്റാഗ്രാമിലെ ഭക്ഷണപ്രേമികളുടെ മുന്നിലേക്ക് എത്തുന്നത്.
മൂന്ന് വർഷം മുമ്പ് വരെ വെറും ഒരു തെരുവ്പട്ടിയായിരുന്ന ഈ ക്യൂട്ട് പട്ടി.
2014 ജനുവരിയിലാണ് ഐവി ഡിപ് തെരുവിലൂടെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന പപ്പായിയെ കാണുന്നത്. പാവം തോന്നിയ ഐവി പോപ്പിയെ വീട്ടിലേക്ക് കൊണ്ടുപോയി.
ഇൻസ്റ്റാഗ്രാമിൽ സജീവമായിരുന്ന ഐവി ഒരിക്കൽ പപ്പായിയെ കൂട്ടി ഒരു റെസ്റ്ററന്റിൽ പോയി. ഭക്ഷണങ്ങളുടെ കൂടെ ഈ നായ്കുട്ടിയെ ഇരുത്തി ഫോട്ടോകൾ എടുത്തു.
ഈ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ അപ്ലോഡ് ചെയ്തതോടെ സംഗതി വൈറലായി.
പപ്പായി ക്ലിക്കായതോടെ ഐവി വിവിധ റെസ്റ്ററന്റുകളിൽ, പലതരം ഭക്ഷണങ്ങളുടെ കൂടെയുള്ള പപ്പായിയുടെ ചിത്രം പോസ്റ്റ് ചെയ്യാൻ തുടങ്ങി.
ഇപ്പോൾ ഭക്ഷണപ്രേമികളായ മിക്കവരും ഇൻസ്റ്റാഗ്രാമിൽ പപ്പായിയുടെ ഫോളോവേഴ്‌സാണ്.
ഐവി ഫോട്ടോ എടുക്കുമ്പോൾ പപ്പായി അനങ്ങാതെ നിന്ന് കൊടുക്കാറുണ്ടെന്ന് ഐവി പറയുന്നു.
poppeye, instagram, foodblogger
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here