സൈനികർക്കായി ദീപം തെളിയിച്ചു; ലുലു മാളിന് റെക്കോർഡ്

diwali-of-lighting

സൈനികർക്ക് ആശംസയർപ്പിച്ച് ലുലുമാളിൽ തെളിഞ്ഞ ദീപങ്ങൾ ഏഷ്യൻ ബുക്ക് ഒഫ് റെക്കോഡ്‌സിലും ഇന്ത്യൻ ബുക്ക് ഒഫ്‌റെക്കോർഡ്‌സിലും ഇടം നേടി. ദീപാവലിക്ക് സൈനികർക്ക് അഭിവാദ്യങ്ങൾ അർപ്പിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആഹ്വാനം ഉൾക്കൊണ്ടാണ് ലുലുമാളിൽ ആറായിരത്തിലേറെ ദീപങ്ങൾ മൺചിരാതിൽ ഒരുക്കിയ നെയ് വിളക്കുകളിൽതെളിഞ്ഞത്.

‘ലുലു സല്യൂട്ട്‌സ് ഔവർ സോൾജിയേഴ്‌സ്’ എന്ന ലുലുമാളിന് മുന്നിൽ ഒരുക്കിയ സന്ദേശത്തിൽ 3000ലേറെ ദീപങ്ങൾ ഉണ്ടായിരുന്നു. 6000 ഓളം മൺചിരാതുകളിലെ ദീപങ്ങൾ ഒരു മിനിറ്റുകൊണ്ട് തെളിച്ചുകൊണ്ടാണ് ലുലുമാൾ ഏഷ്യൻ ബുക്ക് ഒഫ്‌റെക്കോർഡ്‌സ്, ഇന്ത്യൻ ബുക്ക് ഒഫ്‌ റെക്കോർഡ്‌സ് എന്നിവ കരസ്ഥമാക്കിയത്. ഏഷ്യൻ ബുക്ക് ഒഫ് റെക്കോർഡ്‌സിൽ ഇടംനേടുന്ന ഏഷ്യയിലെ പ്രഥമ മാളാണ് ഇടപ്പള്ളി ലുലുമാൾ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top