Advertisement

22 കോടി ജനങ്ങള്‍ ലുലുമാളിലെത്തിയെന്നത് അത്ഭുതം, യൂസഫലി വാണിജ്യലോകത്തെ അതുല്യവ്യക്തിത്വം: എം കെ സാനു

March 30, 2025
Google News 2 minutes Read
M K sanu visited kochi LuLu mall

ലുലു മാള്‍ കണ്ടു കഴിഞ്ഞപ്പോള്‍ തന്റെ 98ാം വയസില്‍ അത്ഭുതം കണ്ട അനുഭൂതിയാണ് ഈ വൃദ്ധന് തോന്നുന്നതെന്ന് പ്രമുഖ സാഹിത്യക്കാരന്‍ പ്രഫ.എം.എ. സാനുമാഷ്.12 വര്‍ഷം പൂര്‍ത്തിയായ ലുലുമാളിന്റെ വാര്‍ഷിക ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ എത്തിയതായിരുന്നു പ്രഫ.എം.കെ സാനു. മാളിലേക്ക് സാനുമാഷിനെ കൈപിടിച്ചാണ് ലുലു മാള്‍ അധികൃതര്‍ വരവേറ്റത്. തുടര്‍ന്ന് ഒരു മണിക്കുറിലേറെ സമയം മീഡിയ ഹെഡ് എന്‍.ബി സ്വരാജിന്റെ കൈപിടിച്ച് നടന്നു കണ്ടു. സ്‌നേഹപൂര്‍വ്വം ഇലക്ട്രിക് വീല്‍ചെയറില്‍ സഞ്ചരിക്കുവാനുള്ള അഭ്യാര്‍ത്ഥന വേണ്ടന്നുപറഞ്ഞായിരുന്നു മാഷിന്റെ നടത്തം. നിരവധി പേര്‍ഈ സമയം മാഷിനെകണ്ടപ്പോള്‍ പരിചയം പുതുക്കുവാനും സെല്‍ഫിയെടുക്കുവാനും തിരക്കുകൂട്ടി. (M K sanu visited kochi LuLu mall)

ലുലു റീജണല്‍ ഡയറക്ടര്‍ സാദിഖ് ഖാസിമും ലുലു ഇന്ത്യ മീഡിയ ഹെഡ് എന്‍.ബി സ്വരാജും ചേര്‍ന്ന് അദ്ദേഹത്തേ മാളിലെ കാഴ്ചകള്‍ വിവരിച്ചു നല്‍കി. ഓരോ കാഴ്ചയും കണ്ട് ലുലുവിനെ കുറിച്ചു ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിയെ കുറിച്ചുമുള്ള അദ്ദേഹത്തിന്റെ ഓര്‍മകളും പങ്കുവച്ചു.

Read Also: ’25 ലക്ഷം വാഗ്ദാനം ചെയ്തു; നല്‍കിയത് 5 ലക്ഷം മാത്രം; ആ തുകയും ഭീഷണിപ്പെടുത്തി തിരികെ വാങ്ങി’; സാമ്പത്തിക ആരോപണം നിഷേധിച്ച് ഷാന്‍ റഹ്മാന്‍

തുടര്‍ന്ന് നടന്ന വാര്‍ഷികാഘോഷത്തില്‍ സാനുമാഷിനെ പൊന്നാട അണിയിച്ചും ഉപഹാരം നല്‍കിയും ലുലു ഗ്രൂപ്പ് ഇന്ത്യ സി.ഇ.ഒ ആന്‍ഡ് ഡയറക്ടര്‍ എം.എ നിഷാദ് ആദരിച്ചു. തുടര്‍ന്ന് 12മത് വാര്‍ഷികാഘോഷം കൂറ്റന്‍ കേക്ക് മുറിച്ച് സാനുമാഷ് ഉദ്ഘാടനം ചെയ്തു. ലോക പ്രശസ്തമായ ലുലുമാള്‍ ഏറ്റവും വിദഗ്ദ്ധമായി കൊണ്ടുപോകുന്നതില്‍ എം.എ യൂസഫലിയുടെ പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു.ഒരു രാജ്യത്തിന്റെ രക്തനാടി എന്നത് വാണിജ്യമാണ്. ആ വാണിജ്യലോകത്ത് അതുല്യനായ വ്യക്തിയായി എം.എ യൂസഫലി മാറി.

വിദ?ഗ്ദ്ധമായും ആകര്‍ഷകമായും ലോകംമൊട്ടാകെ വ്യാപിച്ച ലുലുവിനെ നടത്തി കൊണ്ടുപോകുന്നത് പ്രവര്‍ത്തന രീതിയുടെ മികവാണെന്നും അദ്ദേഹം പ്രതികരിച്ചു. ജീവനക്കാര്‍ക്ക് മാത്രമല്ല, സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവര്‍ പോലും മാളിന്റെ ഗുണഭോക്താക്കളായി മാറി കഴിഞ്ഞു. 22 കോടി ജനങ്ങള്‍ കഴിഞ്ഞ 12 വര്‍ഷത്തിനകം ലുലുമാള്‍ സന്ദര്‍ശിച്ചു എന്നത് അവിശ്വസനീയ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലുലു ഇന്ത്യ സി.ഇ.ഒ ആന്‍ഡ് ഡയറക്ടര്‍ എം.എ നിഷാദ്, ലുലു മാള്‍സ് ഇന്ത്യ ഡയറക്ടര്‍ ഷിബു ഫിലിപ്പ്, ലുലു റീജണല്‍ ഡയറക്ടര്‍ സാദിഖ് ഖാസിം, ലുലു ഇന്ത്യ മീഡിയ ഹെഡ് എന്‍.ബി സ്വരാജ്, ലുലു ഇന്ത്യ ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ സുധീഷ് നായര്‍, കൊച്ചി ലുലുമാള്‍ ജനറല്‍ മാനേജര്‍ വിഷ്ണു ആര്‍ നാഥ്, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ ജോ പൈനേടത്ത് , ലുലുമാള്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജയേഷ് നായര്‍, ഓപ്പറേഷന്‍സ് മാനേജര്‍ ഒ.സുകുമാരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Story Highlights : M K sanu visited kochi LuLu mall

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here