23 പേർ ഒരാളിൽ; അന്യനെ വെല്ലും ഈ ഹോളിവുഡ് ചിത്രം

split-1

ഒമ്പത് വയസ്സുള്ള കുട്ടി, സ്ത്രീ, കുക്ക്, ഭീകര സത്വം ഇങ്ങനെ വിവിധ ഭാവങ്ങളുള്ള സൈക്കിക് ആയ നായകൻ. എപ്പോഴാണ് ഇയാൾ മറ്റൊരാളാകുകയെന്ന് പറയാനാവില്ല. ഇത് വിക്രമിന്റെ അന്യന്റെ കഥയല്ല.

ജയിംസ് മക്കോവി നായകനാകുന്ന സ്പ്ളിറ്റിന്റെ കഥയാണ്. അന്യനിൽ 2 പേരാണ് ഉള്ളതെങ്കിൽ സ്പ്ലിറ്റിലെ നായകന് മേൽ 23 പേരാണ് ഉള്ളത്.

ആഫ്റ്റർ ദ എർത്ത്, ദ വിസിറ്റിങ്, അൺ ബ്രേക്കബിൾ, ലേഡീസ് ഇൻ ദ വാട്ടർ എന്നീ സൂപ്പർ ഹിറ്റ് ഹോളിവുഡ് ചിത്രങ്ങൾക്ക് ശേഷം മനോജ് നൈറ്റ് ശ്യാമളൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്പ്ലിറ്റ്. 2017 ജനുവരി 20 ന് ചിത്രം റിലീസ് ചെയ്യും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top