അത് എന്റെ മകളല്ല, ഇതാണ് എന്റെ കുടുംബം; ഹരിശ്രീ അശോകൻ

തന്റെ മകളുടെ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രം വ്യാജമെന്ന് നടൻ ഹരിശ്രീ അശോകൻ. ആ വാർത്ത വിശ്വസിക്കരുതെന്ന് പറഞ്ഞ് അശഓകൻ തന്നെ തന്റെ കുടുംബവുമൊത്തുള്ള ചിത്രവും പുറത്തുവിട്ടു. ഫേസ്ബുക്കിലൂടെയാണ് വ്യാജവാർത്തയ്‌ക്കെതിരെ അശോകന്റെ പ്രതികരണം.

കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ ഹരിശ്രീ അശോകന്റെ മകളെന്ന പേരിൽ ഒരു വിവാഹ ചിത്രം പ്രചരിച്ചിരുന്നു. ഇത് നിരവിധി പേർ ഷെയർ ചെയ്തതിനെ തുടർന്നാണ് ഹരിശ്രീ അശോകന്റെ ഫേസ്ബുക്ക് പേസ്റ്റ്.

പോസ്റ്റിന്റെ പൂർണ്ണ രൂപം

സമൂഹ മാധ്യമങ്ങളിൽ കുറച്ചുദിവസങ്ങളായി എന്റെ മകളുടേതെന്നപേരിൽ ഒരു വിവാഹചിത്രം പ്രചരിക്കുന്നതായി അറിയാൻ സാധിച്ചു.എന്നാൽ ഇത് തികച്ചും ഒരു വ്യാജചിത്രം ആണെന്നു ഞാൻ വിനീതപൂർവം ഏവരെയും അറിയിച്ചുകൊള്ളുന്നു .അതോടൊപ്പം തന്നെ എൻറെ ഒരു കുടുംബ ചിത്രംകൂടി ഞാൻ എവിടെ ഷെയർ ചെയ്യുന്നു. ഹരിശ്രീ അശോകൻ.
harisree-ashokan-and-family

Harisree Ashokan | Film | Facebook

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top