അഭിനയത്തിനല്ല മുൻഗണന

സിദ്ധി മഹാജൻ / ബിന്ദിയ മുഹമ്മദ്
ബംഗലൂരു സ്വദേശിയാണ് സിദ്ധി മഹാജൻ. ജനിച്ചത് ബംഗലൂരുവിലാണെങ്കിലും വളർന്നതൊക്കെ കൊച്ചിയിൽ. കന്നടയാണ് മാതൃഭാഷയെങ്കിലും സിദ്ദിക്ക് അത്യാവശ്യം മലയാളം പറയും. ആനന്ദം എന്ന ചിത്രത്തിലെ ‘ദിയ’ ആയി തിളങ്ങിയ സിദ്ദി ട്വന്റിഫോർ ന്യൂസിന് നൽകിയ എക്‌സ്‌ക്ലൂസിവ് ഇന്റർവ്യു.
ആനന്ദത്തിൽ എത്തിയത്
ചിത്രത്തിന്റെ സംവിധായകൻ ഗണേഷേട്ടൻ സ്‌കൂളിൽ എന്റെ സീനിയർ ആയിരുന്നു. സ്‌കൂളിൽ നാടക ക്ലബുകളിൽ ഞാൻ സജീവമായിരുന്നു. ഒരിക്കൽ എന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കണ്ടപ്പോൾ ഗണേഷേട്ടൻ എന്റെ ടീച്ചേഴ്‌സിനോട് ചോദിച്ചു എന്നെ ഓഡിഷന് വിടാൻ പറ്റുമോ എന്ന്. അങ്ങനെ ഓഡിഷന് പോയി, സെലക്ടായി.
വീട്ടിൽ സംസാരിക്കുന്നത് കന്നടയാണ്. എങ്ങനെ മലയാളം പഠിച്ചു ??
സുഹൃത്തുത്തക്കളോടും, അയൽവാസികളോടും ഞാൻ മലയാളമാണ് സംസാരിക്കാറ്. ഷൂട്ടിങ്ങിന്റെ സമയത്ത് ഗണേഷേട്ടൻ പറഞ്ഞിരുന്നു മലയാളത്തിൽ മാത്രം സംസാരിച്ചാൽ മതിയെന്ന്.
റിഹേഴ്‌സൽ എങ്ങനെയായിരുന്നു ??
സംവിധായകൻ ഗണേഷേട്ടൻ എനിക്ക് എന്റെ സ്വന്തം ചേട്ടനെ പോലെയായിരുന്നു. എനിക്ക് കുറേ നിർദേശങ്ങളൊക്കെ തന്നിരുന്നു. റിഹേഴ്‌സൽ സമയത്തും എന്നെ കൂറേ സഹായിച്ചിട്ടുണ്ട്.
നല്ല അഭിനേതാവ് മാത്രമല്ല നല്ല ഡാൻസർ കൂടിയാണ് സിദ്ദി. പ്രൊഫഷനായി ഏത് തിരഞ്ഞെടുക്കും ??
ഇതു വരെ ഞാൻ അതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല. സ്വന്തമായി ഒരു കമ്പനി തുടങ്ങുക എന്നതായിരുന്നു എന്റെ ഇതുവരെയുള്ള പ്ലാൻ.
അടുത്ത സിനിമ…..
എന്റെ പഠിത്തം കഴിഞ്ഞതിന് മാത്രമേ ഇനി സിനിമ ചെയ്യുകയുള്ളു. രണ്ടും കൂടി ഒരുമിച്ച് കൊണ്ടു പോവാൻ കഴിയുന്ന രീതിയിൽ കുറച്ച് റോൾസ് ചെയ്‌തേക്കാം. എന്നാലും പഠിത്തത്തിന് തന്നെയായിരിക്കും മുൻഗണന.
Siddhi Mahajankatti, anandam,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here