Advertisement

കേരളസംസ്ഥാനത്തിന് ഇന്ന് 60 ാം പിറന്നാള്‍!

November 1, 2016
Google News 1 minute Read
keralam

കേരളസംസ്ഥാനം രൂപീകൃതമായിട്ട് ഇന്നേക്ക് ആറ് പതിറ്റാണ്ട്! 1956 നവംബര്‍ ഒന്നിനാണ് സംസ്ഥാനം രൂപീകരിക്കപ്പെട്ടത്. കേരളപ്പിറവിയോടനുബന്ധിച്ച്നിയമസഭയില്‍ പ്രത്യേക യോഗം ചേരുകയാണ്. സംസ്ഥാന നിയമസഭയും സർക്കാരും ഒരുമിച്ച് വജ്രകേരളമെന്ന പരിപാടിയിലൂടെ ഒരു വര്‍ഷം നീളുന്ന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിക്കും.

നിയമസഭാ അങ്കണത്തിലാണ് സർക്കാറിന്‍റെ കേരളപ്പിറവി ദിന പരിപാടി നടക്കുന്നത്.സമ്മേളനത്തില്‍ സ്പീക്കര്‍ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മാര്‍ത്തോമ്മാ വലിയ മെത്രാപ്പൊലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം, സുഗതകുമാരി, മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കടകംപള്ളി സുരേന്ദ്രന്‍, യു.ഡി.എഫ്. നിയമസഭാ കക്ഷി ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, പി.ടി. ഉഷ, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി തുടങ്ങിയവര്‍ പ്രസംഗിക്കും. മന്ത്രിമാര്‍, മുന്‍ മുഖ്യമന്ത്രിമാര്‍, മുന്‍ സ്പീക്കര്‍മാര്‍ എന്നിവര്‍ ചേര്‍ന്ന് 60 മണ്‍ചിരാതുകള്‍ തെളിക്കും.
രാവിലെ എട്ടരയോടെ സാംസ്‌കാരിക പരിപാടികള്‍ തുടങ്ങി. പ്രമോദ് പയ്യന്നൂരിന്റെ കാവ്യഗാന ദൃശ്യ വിരുന്ന്, ദേവരാജന്‍ മാസ്റ്റര്‍ ഫൗണ്ടേഷനും ഡോ. കെ. ഓമനക്കുട്ടിയുടെ സംഗീത ഭാരതി ഗായകസംഘവും അവതരിപ്പിക്കുന്ന മലയാള കവിതാഗാന നാള്‍വഴി എന്നിവയുണ്ടാവും. 12ന് ദൃശ്യകലാ സമന്വയമായ ‘മലയാള കാഴ്ച’ അരങ്ങേറും. പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥിന്റെ ഈണത്തില്‍ പി. ഭാസ്‌കരന്‍, ഒ.എന്‍.വി. കുറുപ്പ് എന്നിവരുടെ വരികള്‍ക്ക് നൂപുര നൃത്തസംഘം ഒരുക്കുന്നതാണിത്. എന്നാല്‍ ഈ പരിപാടിയിലേക്ക് കേരള ഗവര്‍ണ്ണറിനെ ക്ഷണിച്ചില്ലെന്ന് പരാതി ഉയര്‍ന്നു വന്നിട്ടുണ്ട്.

kerala@60, kerala state

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here