കൊറോണ വൈറസ് ; സംസ്ഥാനത്ത്1040 പേരെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി

കൊറോണ വൈറസ് ഭീതി അകലുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത്1040 പേരെ വീടുകളിലെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ സംസ്ഥാനത്താകെ2455 പേര്‍ നിരീക്ഷണത്തിലുണ്ട്.389 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍354 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണെന്നും ബാക്കി ഫലം ലഭിക്കാനുണ്ടെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

കോറോണ ഭീതി അകലുകയാണെങ്കിലും സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് ജാഗ്രത തുടരുകയാണ്. സംസ്ഥാനത്താകെ 2455 പേര്‍ നിരീക്ഷണത്തിലുള്ളതില്‍2431 പേര്‍ വീടുകളിലും 24പേര്‍ ആശുപത്രികളിലുമാണുള്ളത്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വ്യക്തമാക്കി.

മന്ത്രിയുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ നടന്ന റാപ്പിഡ് റെസ്പോണ്‍സ് ടീം യോഗത്തില്‍ നിലവിലെ സാഹചര്യം വിലയിരുത്തി.രോഗബാധിത പ്രദേശങ്ങളില്‍ നിന്നും മടങ്ങിയെത്തിയവര്‍ രോഗലക്ഷണങ്ങള്‍ പ്രകടമല്ലെങ്കിലും ഇന്ത്യയിലെത്തി 28 ദിവസങ്ങള്‍ കഴിയുന്നതുവരെ വീടുകളില്‍ത്തന്നെ തുടരണം. ഇവര്‍ പൊതു ഇടങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം. സംസ്ഥാനത്ത് ഇതുവരെ3264 പേര്‍ക്ക് ടെലിഫോണിക്ക് കൗണ്‍സിലിംഗ് ലഭ്യമാക്കിയിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

 

Story Highlights- Corona virus, 1040 people, kerala state

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top